കൃഷ്ണപ്പിഷാരടി ആറ്റൂര്‍
വടക്കാഞ്ചേരിക്കടുത്തുള്ള ആറ്റുര്‍ വിലേ്ളജില് ആറ്റൂര്‍ പിഷാരത്ത് 1878 സെപ്തംബര്‍ 26 ന്
(കൊ.വ.1054 കന്നി 12 ഉത്രം) ആണ് കൃഷ്ണപ്പിഷാരടി ജനിച്ചത്. അച്ഛന് വടക്കേടത്തു നാരായണന്
നമ്പൂതിരി. അമ്മ പാപ്പി പിഷാരസ്യാര്‍. ആദ്യപാഠങ്ങള്‍ അച്ഛന്റെ അടുത്തുതന്നെ ആണ് പഠിച്ചത്.
താന്നിക്കല്‍ വെളിച്ചപ്പാട് എന്ന ഒരു നാട്ടാശാന്‍ അല്പകാലം പഠിപ്പിച്ചു. ഒരു അമ്മാവനായ
ഭരതപ്പിഷാരടി ആണ് കാവ്യങ്ങള്‍ പഠിപ്പിച്ചത്. കുടുംബത്തിന്റെ ഒരു ശാഖ കിള്ളിക്കുറിശ്ശിമംഗല
ത്തുണ്ടായിരുന്നതിനാല് കൃഷ്ണപ്പിഷാരടി പിന്നീട് പഠനത്തിന് അങ്ങോട്ടുപോയി. അവിടെ
മേലേടത്തു രാമുണ്ണി നമ്പ്യാര്‍ വ്യാകരണവും പ്രൗഢകാവ്യങ്ങളും പഠിപ്പിച്ചു. അഷ്ടാംഗഹൃദയവും
പഠിച്ചു. വേങ്ങേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടാണ് കൂടുതലായി വ്യാകരണവും, തര്‍ക്കവും,
അലങ്കാരവും പഠിപ്പിച്ചത്. ആറ്റൂരിന്റെ ഒരമ്മാവന്‍ ചെറുവണ്ണൂര്‍ സഭാമഠം വക മുണ്ടായ
ദേവസ്വത്തില്‍ കാര്യസ്ഥനായിരുന്നു. കുറച്ചുനാള്‍ അമ്മാവനെ സഹായിച്ചുകൊണ്ട് ആറ്റൂര്‍ അവിടെ
കൂടി. അവിടെനിന്നും ചെറുമുക്ക് വൈദികന്റെ ഗൃഹത്തിലെത്തി പഠനം തുടര്‍ന്നെങ്കിലും 1895 ല്‍
രോഗബാധ മൂലം പഠനംതുടര്ന്നില്ള. വീണ്ടും അമ്മാവന്റെ കൂടെ കൂടി. കാര്യസ്ഥതയില്‍ നിന്നും
ലഭിച്ച മുപ്പതു രൂപയും ആയി കൊടുങ്ങല്ളൂര്‍ കോവിലകത്ത് എത്തി. ഒഴിവുസമയത്ത്,
കോവിലകത്തെ രായസപ്പണി ചെയ്തിരുന്നു. നാലഞ്ചുവര്‍ഷം കൊടുങ്ങല്ളൂരിലെ പഠനശേഷം
തിരികെ നാട്ടിലെത്തി,
1900 ല്‍ മണ്ണാര്‍ക്കാട്ടു മൂപ്പില്‍നായരുടെ സംസ്കൃതാദ്ധ്യാപകന്‍ ആയി.
മൂപ്പില്‍നായരില്‍ നിന്നും വീണവായന പഠിക്കുകയും ചെയ്തു. അധികം താമസിയാതെ
നാണിക്കുട്ടി പിഷാരസ്യാരെ വിവാഹം ചെയ്തു. 1907 ല്‍ തൃശൂര്‍ സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ഭാഷാദ്ധ്യാപകനായി. മംഗളോദയം മാസികയുടെ പത്രാധിപത്യവും ഏറ്റു. അക്കാലത്തെ സുഹൃത്തായ അപ്പന് തമ്പുരാന് മുഖേന ഏ.ആര്.തിരുമേനിയുമായി പരിചയപെ്പട്ടു. തുടര്‍ന്ന് 1910 ല്‍ തിരുവനന്തപുരത്ത് മഹാരാജാസ് കോളേജില്‍
ഏ.ആറിന്റെ സഹപ്രവര്‍ത്തകനായി. 1926 വരെ അവിടെതുടര്ന്നു. അക്കൊല്ളം മഹാരാജാവിന്റെ
ട്യൂട്ടര്‍ ആയി. 1933 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. പണ്ഡിതരാജപദവി ലഭിച്ചിട്ടുണ്ട്. കേരള
കലാപരിഷത്ത്, കേരള സംസ്കൃതപരിഷത്ത് എന്നിവയുടെ പ്രസിഡന്റായും സേവനം
അനുഷ്ഠിച്ചിട്ടുള്ള ആറ്റൂര്‍ 1964 ജൂണ്‍ 5 ന് മരിച്ചു.
ഭാരതവിലാസത്തിനു വേണ്ടി സംവിധാനം ചെയ്ത 'കേരളവര്‍മ്മ രാമായണം'' ആണ്
ആദ്യകൃതി. സഹസ്രയോഗം എന്ന വൈദ്യശാസ്ത്രഗ്രന്ഥവും ചില വിഷവൈദ്യഗ്രന്ഥങ്ങളും
വ്യാഖ്യാനസഹിതം പുറത്തിറക്കി. പെരുമാള്‍വാഴ്ചയുടെ മധ്യകാലംവരെ ഉള്ള കേരള
ചരിത്രമാണ്, 'കേരളവര്‍മ്മ രാമായണ'ത്തില്‍. ഇത് അധികവും ഐതിഹ്യങ്ങളേയും, സംഘകൃതികളേയും
ആധാരമാക്കിയാണ് എഴുതിയത്. എ.ഡി. 1800 വരെ ഉള്ള ചരിത്രം വിവരിക്കുന്ന 'കേരളചരിത്രം''
കുറച്ചുകൂടി ആധികാരികത പുലര്‍ത്തുന്നു. സാഹിത്യദര്‍പ്പണ മാതൃകയില്‍ രസികരത്നം എന്നു
കൂടി പേരുള്ള ഭാഷാദര്‍പ്പണം എന്ന കാവ്യമീമാംസാ ഗ്രന്ഥം ആറ്റൂരിന്റെ മികച്ച സൃഷ്ടി ആണ്.
ലീലാതിലകവും, ഉണ്ണുനീലീ സന്ദേശവും അദ്ദേഹം വ്യാഖ്യാനിച്ചിട്ടുണ്ട്. ശാകുന്തളത്തിന്റെ മികച്ച
പരിഭാഷയാണ് 'കേരള ശാകുന്തളം.'' ആറ്റൂരിന്റെ സംഗീതചന്ദ്രിക: കര്ണ്ണാടകസംഗീതശാസ്ത്രങ്ങളുടെ കൂട്ടത്തില്‍ മികച്ച സ്ഥാനമാണ് പണ്ഡിതന്മാര് അതിനുനല്കിയിട്ടുള്ളത്.
കൃതികള്‍:കേരളവര്‍മ്മ രാമായണം, കേരളചരിത്രം, ഭാഷാദര്‍പ്പണം, ലീലാതിലകം, ഉണ്ണുനീലീ സന്ദേശം വ്യാഖ്യാനം, കേരള ശാകുന്തളം,സംഗീതചന്ദ്രിക.
Leave a Reply