കൃഷ്ണപിള്ള കുറ്റിപ്പുഴ
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള 1900 ഓഗസ്റ്റ് 1ന് പറവൂര്‍ താലൂക്കിലെ കുറ്റിപ്പുഴയില്‍ ജനിച്ചു. അച്ഛന്
ഊരുമനയ്ക്കല്‍ ശങ്കരന് നമ്പൂതിരി. അമ്മ കുറുങ്ങാട്ടു വീട്ടില്‍ ദേവകി അമ്മ. അയിരൂര്‍ പ്രൈമറി
സ്ക്കൂളിലും ആലുവാ സെന്റ് മേരീസ് സ്ക്കൂളിലും പഠിച്ചു. 1921ല്‍ സ്ക്കൂള് ഫൈനല്‍ പാസായി.
വിദ്വാന് സി.എസ.് നായരുടെ ശിഷ്യന് ആയിരുന്നു സ്ക്കൂളില്‍. 1922 -'28 കാലത്ത് ആലുവാ
അദ്വൈതാശ്രമം സ്ക്കൂളില്‍ ഇംഗ്ളീഷ് അധ്യാപകനായി. 1928ല്‍ മദിരാശി
സര്‍വ്വകലാശാലയുടെ വിദ്വാന് പരീക്ഷ ജയിച്ചു. പിന്നീട് യു.സി. കോളേജില്‍ മലയാളം ലക്ചറര്‍
ആയി (1928). ഡി.പി. ഉണ്ണി ആയിരുന്നു അവിടെ മലയാളം പ്രൊഫസര്‍. 1940ല്‍ ബി.ഒ.എല്‍.
ജയിച്ചു. ഡി.പി. ഉണ്ണി വിരമിച്ചപേ്പാള്, കുറ്റിപ്പുഴ മലയാളം പ്രൊഫസര്‍ ആയി. 1961ല്‍ വിരമിച്ചു.
1958ല്‍ കേരള സര്‍വ്വകലാശാലയുടെ സെനറ്റില്‍ അംഗം. പാഠപുസ്തകക്കമ്മിറ്റി കണ്‍വീനര്‍.
1968-1971 കാലത്ത് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍. അക്കാലത്താണ് സാഹിത്യലോകം
ത്രൈമാസികമായി പ്രസിദ്ധപെ്പടുത്തിത്തുടങ്ങിയത്. 1958ല്‍ ബാലസാഹിത്യ ശില്പശാലയുടെ
ഡയറക്ടര്‍ ആയിരുന്നു. ദക്ഷിണഭാഷാ ബുക്ട്രസ്റ്റിന്റെ മലയാളവിഭാഗത്തില്‍ ഉപദേഷ്ടാവായും
പ്രവര്‍ത്തിച്ചു. സര്‍വ്വകലാശാല പരീക്ഷാബോര്‍ഡുകളിലും ഓറിയന്റല്‍ സ്റ്റഡീസ് ഫാക്കല്‍റ്റിയിലും
അംഗമായിരുന്നിട്ടുണ്ട്. ദസ്ക്യാപ്പിറ്റല് മലയാളത്തിലേയ്ക്കു വിവര്‍ത്തനം ചെയ്ത സംഘത്തിന്റെ
ചീഫ് എഡിറ്റര്‍ ആയി 1968ല്‍ പ്രവര്‍ത്തിച്ചു. ലെനിന് കൃതികളില്‍നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങള്‍
വിവര്‍ത്തനം ചെയ്യുന്നതിന് രൂപീകൃതമായ ഉപദേശകസമിതി അധ്യക്ഷനായും, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഉപദേശകസമിതി അധ്യക്ഷനായും പ്രവര്‍ത്തിച്ചു. 1970 ഡിസംബര്‍ 31ന് ആലുവായില്‍ സി.എസ്.ഐ.
ഫെലേ്ളാഷിപ്പ് ബുക്ഹൗസിന്റെ ഉത്ഘാടനം നടത്തി ഒരു മണിക്കൂറിനകം രോഗബാധിതനായി
ബോധം കെട്ടു. അങ്കമാലി ആശുപത്രിയില്‍ ചികിത്സ നടത്തി. 1971 ഫെബ്രുവരി 11ന് മരിച്ചു.
കുറ്റിപ്പുഴ അവിവാഹിതന് ആയിരുന്നു.
യുക്തിവാദി സംഘത്തിന്റെ നേതാവായിരുന്ന കുറ്റിപ്പുഴ നിരൂപകന് എന്ന നിലയിലാണ് സാഹി
ത്യത്തില്‍ വ്യക്തിമുദ്ര സ്ഥാപിച്ചത്. സാഹിതീയം, വിചാരവിപ്ളവം, വിമര്‍ശരശ്മി, നിരീക്ഷണം,
ചിന്താതരംഗം, മാനസോല്ളാസം, മനനമണഡലം, സാഹിതീകൗതുകം, നവദര്‍ശനം, ദീപാവലി,
വിമര്‍ശദീപ്തി, യുക്തിവിഹാരം, വിമര്‍ശനവും വീക്ഷണവും എന്നിവയാണ് കുറ്റിപ്പുഴയുടെ
പ്രബന്ധമസമാഹാരങ്ങള്‍. ഏതാണ്ട് നാല്പത്താറു പുസ്തകങ്ങള്‍ അദ്ദേഹം നിരൂപണം ചെയ്തിട്ടു
ണ്ട്. ആ നിരൂപണങ്ങളുടെ സമാഹാരമാണ് ഗ്രന്ഥാവലോകനം. സ്വജീവിതത്തില്‍ പരിചയപെ്പട്ട
വ്യക്തികളെക്കുറിച്ചുള്ള കുറിപ്പുകള്‍, സംഭവസ്മരണകള്‍ എന്നിവ സമാഹരിച്ചിരിക്കുന്നു
സ്മരണമഞ്ജരിയില്‍. ആലുവാ അദ്വൈതാശ്രമത്തില്‍വച്ചാണ് കുറ്റിപ്പുഴ നാണുഗുരുവിനെ
കാണുന്നതും പരിചയപെ്പടുന്നതും. ഒരു പകേ്ഷ മതത്തെ യുക്തിപൂര്‍വ്വം വിലയിരുത്തുവാനുള്ള
മനോഭാവം രൂപപെ്പട്ടത് ആ പരിചയത്തില്‍ നിന്നാവാം. മാര്‍ക്സിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം
പുലര്‍ത്തിയിരുന്നു . എന്നാല്‍ എന്തും സമ്പദ്ഘടനയുടെ മാത്രം വെളിച്ചത്തില്‍
വിലയിരുത്തുന്നതിനോട് അദ്ദേഹം വിയോജിച്ചു. സമ്പദ്ഘടന വളരെ പ്രധാനമാണ്, പകേ്ഷ
ചരിത്രത്തെയും ജീവിതത്തെയും രൂപപെ്പടുത്തുന്നത് അതുമാത്രമാണ് എന്ന ധാരണ ശരിയല്ള
എന്നദ്ദേഹം പ്രഖ്യാപിച്ചു. പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാക്കളില്‍
ഒരാളായിരുന്നു അദ്ദേഹം. വിമര്‍ശനം നടത്തുമ്പോള്‍ ഗ്രന്ഥത്തെ ആണ്, ഗ്രന്ഥകാരനെ അല്ള
അദ്ദേഹം കണ്ടത്. പാശ്ചാത്യ പൗരസ്ത്യ തത്ത്വചിന്താപദ്ധതികളില്‍ അഗാധമായ അറിവു
ണ്ടായിരുന്നു എങ്കിലും, സാഹിത്യനിരൂപണത്തില്‍ കൃതിയെ ഇഴപിരിച്ച് അപഗ്രഥിക്കുന്ന പൗരസ്ത്യ
സമ്പ്രദായത്തോടായിരുന്നു കൂടുതല്‍ ചായ്വ്. 1969ല്‍ അദ്ദേഹത്തിന് സോവിയറ്റ് ലാന്റ് നെഹ്റു
അവാര്‍ഡ് കിട്ടി. വടക്കന്‍ പറവൂരില്‍ നിന്നും ആരംഭിച്ച ഉത്തരതാരക എന്ന ചെറുവാരികയിലൂടെ
സാഹിത്യലോകത്തു പ്രവേശിച്ച അദ്ദേഹം കുറച്ചുകാലം ആത്മപോഷിണിയുടെ പത്രാധിപത്യം
വഹിച്ചിട്ടുണ്ട്. കുറ്റിപ്പുഴയുടെ കൃതികള്‍ തത്ത്വചിന്ത, സാഹിത്യവിമര്‍ശനം, നിരീക്ഷണം എന്ന്
ഇനം തിരിച്ച് മൂന്നുഭാഗങ്ങളായി സാഹിത്യ അക്കാദമി പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. പുസ്തക
നിരൂപണങ്ങളുടെ സമാഹാരമായ ഗ്രന്ഥാവലോകനവും, ഓര്‍മ്മക്കുറിപ്പുകളായ
സ്മരണമഞ്ജരിയും സാഹിത്യ അക്കാദമി പ്രസിദ്ധീകരണങ്ങള്‍ തന്നെ.
കൃതികള്‍: സാഹിതീയം, വിചാരവിപ്ളവം, വിമര്‍ശരശ്മി, നിരീക്ഷണം,
ചിന്താതരംഗം, മാനസോല്ളാസം, മനനമണഡലം, സാഹിതീകൗതുകം, നവദര്‍ശനം, ദീപാവലി,
വിമര്‍ശദീപ്തി, യുക്തിവിഹാരം, വിമര്‍ശനവും വീക്ഷണവും
Leave a Reply