ലീലാ നമ്പൂതിരിപ്പാട് (തൂ:നാ: സുമംഗല)
ബാലസാഹിത്യകാരി
ജനനം: 1934അച്ഛന്‍: ഒളപ്പമണ്ണ മനയിലെ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ദേശമംഗലം മനയ്ക്കലെ അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെ ഭാര്യയായി. കുറെക്കാലം ചെറുതുരുത്തി കലാമണ്ഡലത്തില്‍ ജോലി ചെയ്തു.
ബാല്യകാലത്തേ ലീല എഴുതുമായിരുന്നു. ചെറുകഥകള്‍ക്കും നോവലിനും പുറമെ കുട്ടികള്‍ക്കുവേണ്ടി അമ്പതോളം നോവലുകളും കഥകളും സുമംഗല എന്ന തൂലികാനാമത്തില്‍ അവര്‍ എഴുതിയിട്ടുണ്ട്. പഞ്ചതന്ത്രം, തത്ത പറഞ്ഞകഥകള്‍ എന്നിവയ്ക്ക് സ്വന്തം ഭാഷ്യം ചമച്ചു. സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുവേണ്ടി ക്രമദീപിക, ആട്ടപ്രകാരം (ആശ്ചര്യചൂഢാമണി) എന്നിവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. പ്രശസ്ത എഴുത്തുകാരി ഉഷാനമ്പൂതിരിപ്പാട് മകളാണ്.
കൃതികള്‍
പഞ്ചതന്ത്രം
കുറിഞ്ഞിയും കൂട്ടുകാരും
നെയ്പായസം
ചതുരംഗം
കടമകള്‍
നുണക്കുഴികള്‍
ഈ കഥ കേട്ടിട്ടുണ്ടോ
നാടോടി ചൊല്‍ക്കഥകള്‍
പച്ച മലയാള നിഘണ്ടു (രണ്ടുഭാഗം)
പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാര്‍ഡ്,
സാമൂഹ്യക്ഷേമ വകുപ്പിന്റെ പുരസ്‌കാരം.
Leave a Reply