മുരളി കവിയൂര്‍
ദളിത് സാഹിത്യത്തെക്കുറിച്ച് ശ്രദ്ധേയങ്ങളായ ഏതാനും പുസ്തകങ്ങള്‍ രചിച്ച കവിയൂര്‍ മുരളി
1931 മാര്‍ച്ച് 19 (കൊല്‌ളവര്‍ഷം 1106 മീനം 6)ന് ആണ് ജനിച്ചത്. അച്ഛന്‍ ചീരന്‍. അമ്മ പൈങ്കി. കവിയൂ
ര്‍ എന്‍.എസ്.സ്‌ക്കൂള്‍, തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജ്, തിരുവല്‌ള മാര്‍ത്തോമ
കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. കുറച്ചുനാള്‍ അദ്ധ്യാപകവൃത്തിയില്‍ ഏര്‍പെ്പട്ടു. പിന്നീട്
പി.ഡബ്‌ളിയൂ.ഡിയില്‍ ഗുമസ്തനായി ജോലി നോക്കി. അവിടെത്തന്നെ സൂപ്രണ്ടായിരിക്കെ ജോലിയി
ല്‍ നിന്നു വിരമിച്ചു. വിദ്യാഭ്യാസകാലത്തുതന്നെ ഇടതുപക്ഷപ്രസ്ഥാനങ്ങളോട് ആഭിമുഖ്യം
പുലര്‍ത്തിയിരുന്ന മുരളി 1953ല്‍ അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി. 1954ല്‍ നടന്ന
സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ അദ്ദേഹം സജീവമായി പങ്കുവഹിച്ചു. ആ സമരത്തോടു ബന്ധ
പെ്പട്ട് അറസ്റ്റിനും ഭീകരമായ പോലീസ് മര്‍ദ്ദനത്തിനും വിധേയനായി. ചരിത്രം ഉള്‍പെ്പടെ ഉള്ള
സാമൂഹികശാസ്ത്രങ്ങളുടെ പഠനത്തില്‍ തല്പരനായിരുന്നു മുരളി, ഭാരതീയ ദളിത് സാഹിത്യ
അക്കാദമിയുടെ ഫെലേ്‌ളാഷിപ്പ് അദ്ദേഹത്തിനു ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മയാണ്.
മുരളി 2001 ഒകേ്ടാബര്‍ 19ന് മരിച്ചു.
മുരളിയുടെ പ്രധാനകൃതികളില്‍ ഒന്നൊഴിച്ച് ബാക്കി എല്‌ളാം ദളിതരുടെ പ്രശ്‌നങ്ങളെ ആധാരമാ
ക്കിയാണ് രചിക്കപെ്പട്ടിട്ടുള്ളത്. അവയില്‍ ഏറ്റവും പ്രധാനം ദളിത് സാഹിത്യം എന്ന കൃതിയാണ്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അറുത്തുമാറ്റപെ്പട്ടവരാണ് ദളിതര്‍ എന്ന പരാമ
ര്‍ശത്തോടെ ആരംഭിക്കുന്ന ആ കൃതി ദളിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ വിജയി
ച്ചു. മലയാളത്തിലെ ദളിതസാഹിത്യകാരന്മാരെപ്പറ്റി ഉള്ള ദീര്‍ഘമായ കുറിപ്പുകളും അതില്‍
കാണാം. സമൂഹവിപ്‌ളവത്തിന് സഹായകമായ താത്ത്വികഗ്രന്ഥം രചിച്ച മാര്‍ക്‌സിനെ അദ്ദേഹ
ത്തിന്റെ ഭാര്യ സഹായിച്ചു. ഇ.എം.എസ്‌സിനെ അദ്ദേഹത്തിന്റെ ഭാര്യ സഹായിച്ചില്‌ള എന്നീ കാര്യം
ചൂണ്ടിക്കാണിച്ചുകൊണ്ട് ഇം.എം.എസ്. മാര്‍ക്‌സിസമല്‌ള, നമ്പൂതിരിസമാണ് പ്രചരിപ്പിച്ചത് എന്ന്
മുരളി എഴുതി! ശ്രീനാരായണ ഗുരു ഈഴവശിവനെ പ്രതിഷ്ഠിച്ച് ഈഴവ സമുദായം സ്ഥാപിക്കു
കയായിരുന്നു എന്നാണ് മറ്റൊരു വാദം. ഇത്തരം 'ദളിത തീവ്രവാദ''ത്തിന്റെ കൈമുദ്ര പതിഞ്ഞ
താണ് പല പരാമര്‍ശങ്ങള്‍ എങ്കിലും, ദളിത സാഹിത്യപഠനത്തിനു വേണ്ട വിഭവങ്ങള്‍ അതിലു
ണ്ട്. അംബദ്ക്കറുടെ സ്വാധീനമില്‌ളാത്ത ദളിത് സാഹിത്യപഠനം ഇല്‌ള എന്നും മുരളി പറയു
ന്നുണ്ട്.
ദളിതര്‍ യുക്തി സ്വീകരിക്കണം, ഹിന്ദുത്വം സ്വീകരിക്കരുത്, കോണ്‍ഗ്രസ്‌സിലോ,
ബി.ജെ.പി.യിലോ ചേരരുത്, ജാതിയെ എതിര്‍ക്കാതെ മാര്‍ക്‌സിസം നടപ്പാക്കാനാവില്‌ള, ദളിതര്‍
കൂടുതല്‍ സംഘടിച്ച് രാഷ്ര്ടീയത്തില്‍ വന്ന് ഭരണം നിയന്ത്രിക്കണം എന്നെല്‌ളാമാണ് മുരളിയുടെ
നിര്‍ദ്ദേശങ്ങള്‍. വസ്തുനിഷ്ഠമായ പഠനമാണ് പുറനാനൂറ്. ആ സംഘകാലകൃതിയെ സമഗ്രമായി
ഗ്രന്ഥത്തില്‍ അദ്ദേഹം വിലയിരുത്തുന്നു. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് മുരളിയില്‍ നിന്നും
ലഭിച്ച മികച്ച സംഭാവനയായി ആ ഗ്രന്ഥത്തെ കാണാം. വയല്‍ച്ചുള്ളികള്‍, മുക്തച്ഛന്ദസ്‌സില്‍ രചിച്ച
കവിതാഗ്രന്ഥമാണ്. ദളിതഭാഷ എന്ന പ്രൗഢഗ്രന്ഥം ഫോക്‌ലോര്‍ പഠനത്തിന്റെ സവിശേഷതക
ള്‍ പലതും ഉള്‍ക്കൊള്ളുന്നു. ഉണ്ണിനീലിസന്ദേശം തുടങ്ങിയ കൃതികളില്‍ വ്യാഖ്യാതാക്കള്‍,
ചന്തയില്‍ വരുന്ന പലതരക്കാരുടെ ഭാഷ, അവ്യാഖ്യേയം എന്നെല്‌ളാം പറഞ്ഞ് തിരസ്‌കരിച്ച ചില
ശേ്‌ളാകങ്ങളിലെ പല പദങ്ങളും ദളിതജനവിഭാഗത്തിന്റെ ഭാഷയാണ് എന്നദ്ദേഹം സമര്‍ത്ഥിക്കുന്നു.
ദളിതരുടെ ഭാഷണത്തിലെ ശൈലീവിശേഷങ്ങളും സമാഹരിച്ചിട്ടുണ്ട് 'ദളിതഭാഷ'യില്‍.
കൃതികള്‍: ദളിത് സാഹിത്യം, ദളിതഭാഷ, പുറനാനൂറ് (പഠനം)
Leave a Reply