സച്ചിദാനന്ദന്
മലയാള കവിയാണ് സച്ചിദാനന്ദന്. ജനകീയ സാംസ്കാരിക വേദിയിലെ സജീവ പങ്കാളിയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946 മേയ് 28നു തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. തര്‍ജ്ജമകളടക്കം 50 പുസ്തകങ്ങള്‍ രചിച്ചു. വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാര്‍വിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല് തുടങ്ങിയവരുടെ രചനകളെ മലയാളസാഹിത്യ പ്രേമികള്‍ക്കു പരിചയപ്പെടുത്തി.1995 വരെ ഇരിങ്ങലക്കുട ക്രൈസ്റ്റ് കോളെജില്‍ ഇംഗ്ലിഷ് പ്രൊഫെസറായി ജോലി നോക്കി. 1996 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി. ഇപ്പോള്‍ ഇന്ദിരാഗാന്ധി ഓപണ്‍ യൂണിവേഴ്സിറ്റിയില്‍ ട്രാന്സ്ലേഷന് വകുപ്പില്‍ പ്രൊഫസ്സറും വകുപ്പു മേധാവിയും.
കൃതികള്‍
കവിതകള്‍
എഴുത്തച്ഛനെഴുതുമ്പോള്‍
സച്ചിദാനന്ദന്റെ കവിതകള്‍
ദേശാടനം
ഇവനെക്കൂടി
കയറ്റം
സാക്ഷ്യങ്ങള്‍
അപൂര്‍ണ്ണം
വിക്ക്
മറന്നു വച്ച വസ്തുക്കള്‍
വീടുമാറ്റം
മലയാളം
കവിബുദ്ധന്‍
സംഭാഷണത്തിനൊരു ശ്രമം
അഞ്ചു സൂര്യന്
പീഡനകാലം
വേനല്‍മഴ തുടങ്ങി ഇരുപത് കവിതാസമാഹാരങ്ങള്‍
വിവര്ത്തനകവിതാസമാഹാരങ്ങള്
പടിഞ്ഞാറന്‍ കവിതകള്‍
മൂന്നാം ലോക കവിത
നാടകങ്ങള്‍
ശക്തന് തമ്പുരാന്
ഗാന്ധി
യാത്രാവിവരണങ്ങള്‍
പല ലോകം പല കാലം
മൂന്നു യാത്ര
പഠനങ്ങള്‍
കവിതയും ജനതയും
അന്വേഷണങ്ങള്‍
പാബ്ലോ നെരൂദാ
ലേഖനസമാഹാരങ്ങള്‍
കുരുക്ഷേത്രം
സംവാദങ്ങള്‍ സമീപനങ്ങള്‍
സംസ്കാരത്തിന്റെ രാഷ്ട്രീയം
വീണ്ടുവിചാരങ്ങള്‍
മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ച് ലേഖനസമാഹാരങ്ങള്‍
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമിയുടെ ലേഖനങ്ങള്‍ക്കുള്ള സി ബി കുമാര്‍ അവാര്‍ഡ് 1984
ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ(കേരളം) മികച്ച പൊതു നിരീക്ഷകനുള്ള പുരസ്കാരം 1986
കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1989
കവിതാ പരിഭാഷക്കുള്ള മധ്യപ്രദേശ് ഗവണ്മെന്റിന്റെ ശ്രീകാന്ത് വര്‍മ ഫെല്ലോഷിപ്പ് 1990
സമഗ്രസംഭാവനക്കുള്ള ഒമാന്‍ കള്‍ചറല്‍ സെന്ററിന്റെ പുരസ്കാരം 1993
മഹാകവി ഉള്ളൂര്‍ പുരസ്കാരം 1996
മഹാകവി പി കുഞ്ഞിരാമന്‍നായര്‍ പുരസ്കാരം 1997
കവിതക്കുള്ള ഭാരതീയ ഭാഷാപരിഷദ് സംവത്സര്‍ പുരസ്കാരം, കൊല്‍ക്കൊത്ത 1998
നാടകത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം 1999
കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് 1999
കവിതക്കുള്ള ഗാനകൃഷ്ടി പുരസ്കാര്‍, കൊല്‍ക്കൊത്ത 2000
കുമാരനാശാന് പുരസ്കാരം, ചെന്നൈ 2000
ഓടക്കുഴല്‍ പുരസ്കാരം 2001
യാത്രാവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം 2001
സാഹിത്യത്തിലൂടെ മാനവസേവനം ചെയ്യുന്നതിനുള്ള കേരള സര്‍ക്കാറിന്റെ മാനവീയം കള്‍ച്ചറല്‍ മിഷന് പുരസ്കാരം 2001
സമഗ്രസംഭാവനക്കുള്ള ബഹറിന്‍ കേരളീയ സമാജം പുരസ്കാരം 2002
കവിതക്കുള്ള ഗംഗാധര്‍ മെഹര്‍ ദേശീയ പുരസ്കാരം, ഒറീസ 2002
കവിതക്കുള്ള പന്തളം കേരളവര്‍മ പുരസ്കാരം 2005
ബാപ്പുറെഡ്ഡി ദേശീയ സാഹിത്യ പുരസ്കാരം ഹൈദരാബാദ് 2005
വയലാര്‍ അവാര്‍ഡ് 2005
സൗഹൃദപുരസ്കാരം പോളണ്ട് ഗവണ്മെന്റ് 2005
സാഹിത്യശ്രീ, ഹിന്ദി സമ്മേളന്, ഡെല്‍ഹി , 2006
നൈറ്റ്ഹുഡ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് മെരിറ്റ് ഇറ്റാലിയന്‍ ഗവണ്മെന്റ് 2006
ശ്രീ കേരളവര്‍മ്മ സാഹിത്യ പുരസ്കാരം 2006
കെ കുട്ടികൃഷ്ണന് സ്മാരക കവിതാ പുരസ്കാരം 2007
സമഗ്രസംഭാവനക്കുള്ള സുബ്രഹ്മണ്യ ഷേണായ് സ്മാരക പുരസ്കാരം 2008
കടമ്മനിട്ട രാമകൃഷ്ണന് പുരസ്കാരം 2009
പദ്മപ്രഭാ പുരസ്കാരം 2009
പരിഭാഷക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2009
കേരള സാഹിത്യ അക്കാദമി ഫേല്ലോഷിപ്പ് 2010
കുസുമരാജ് ദേശീയ പുരസ്കാരം 2011
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് 2012
കുവെമ്പു ദേശീയ പുരസ്കാരം
നിരസിച്ച അവാര്‍ഡ്
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് -ഇന്ത്യയില്‍ വര്‍ഗീയത ശക്തമായിട്ടും മോദിയുടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന കാരണത്താല്‍)
Leave a Reply