ഷീജ എം. പി
ഷീജ എം. പി
ജനനം: 1972 ല്‍ തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍
കെമിസ്ട്രിയില്‍ ബിരുദവും, ഇംഗ്ലീഷ്, മലയാളം, ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, സോഷ്യോളജി എന്നീ
വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദവും നിയമബിരുദവും നേടി. ഫ്രഞ്ച്, റഷ്യന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ ഡിപ്ലോമ
നേടിയിട്ടുണ്ട്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സും കഴിഞ്ഞിട്ടുണ്ട്. അഭിഭാഷകയായും, മാധ്യമപ്രവര്‍ത്തകയായും,
അക്കൗണ്ടന്റായും പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യന്‍ യുക്തിവാദി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള സ്ത്രീവേദി
സംസ്ഥാന കമ്മറ്റി അംഗം, കാന്‍ഫെഡ് സംസ്ഥാന ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകാരി കൂടിയാണ്.
എഴുത്തുകാരി എന്നതിനൊപ്പം ഒരു പൊതുപ്രവര്‍ത്തക കൂടിയാണ് എം. പി.ഷീജ. കവിത, വിവര്‍ത്തനം, ജീവചരിത്രം
എന്നീ സാഹിത്യശാഖകളില്‍ പെട്ട ഗ്രന്ഥങ്ങളാണ് എം. പി. ഷീജയുടേതായി പ്രസിദ്ധീകൃതമായിട്ടുള്ളത്. ‘സഹോദരന്
അയ്യപ്പന് ജീവിതവും കൃതികളും’ (ജീവചരിത്രം) ‘ആര്. എസ്. എസ്. ഫാഷിസവും പ്രത്യയ ശാസ്ത്രവും’
(വിവര്‍ത്തനം), ‘തോല്‍വികള്‍ക്കെതിരെ’ (കവിതാ സമാഹാരം), ‘കോര്‍പ്പറേറ്റ് വിത്തുകള്‍’ (കവിതാ സമാഹാരം).
Leave a Reply