യന്ത്രം
യന്ത്രം(നോവല്‍)
മലയാറ്റൂര്‍ രാമകൃഷ്ണന്‍
ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ മികച്ച നോവലുകളില്‍ ഒന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച യന്ത്രം. ബാലചന്ദ്രന്‍ എന്ന യുവ ഐ.എ.എസുകാരന്റെ കഥയാണ്. ഭരണയന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രന്‍, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകള്‍ നമുക്ക് കാണിച്ചുതരുന്നു. നാട്ടിന്‍പുറത്തെ നാടന്‍ സ്‌കൂളില്‍ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവള്‍ക്ക് തനി നാടനായ ബാലനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. വളരെ വിഷമമേറിയ ഒരു ദാമ്പത്യവും ജോലിയില്‍ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലില്‍ ചുരുള്‍നിവരുന്നു. എന്നാല്‍ ജെയിംസ് എന്ന നിശ്ചയദാര്‍ഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവല്‍. ആദര്‍ശ ശീലനായ, നിശ്ചയ ദാര്‍ഢ്യമുള്ള ജെയിംസ് എല്ലാവരുടെയും ഹൃദയം കവരുന്നു. അതിജീവനത്തിനായി പെടാപ്പാട് പെടുമ്പോഴും സ്‌നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാള്‍ അതെല്ലാം സധീരം നേരിടുകയാണ്. ഒരു മനുഷ്യന്‍ എങ്ങനെ ആയിരിക്കണം എന്ന് ജെയിംസ് നമുക്ക് കാണിച്ചു തരുന്നു. വയലാര്‍ അവാര്‍ഡ് നേടിയിട്ടുള്ള കൃതിയാണ്.
Leave a Reply