അച്യുത്ശങ്കര്‍ എസ്. നായര്‍
കേരളത്തിലെ അറിയപ്പെടുന്ന ശാസ്ത്രലേഖകന്. അധ്യാപകന്, ഗവേഷകന്, വിവര സാങ്കേതിക വിദഗ്ദന് എന്നീ നിലകളിലും പ്രസിദ്ധനാണ്. എം.ജി. സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍നായരുടെ മകനാണ് .വഞ്ചിയൂര്‍ ഗവണ്മെന്റ് എല്‍.പി സ്കൂള്‍,ഗവണ്മെന്റ് മോഡല്‍ ഹൈസ്ക്കൂള്,എസ്.എം.വി സ്കൂളുകളില്‍ വിദ്യാഭ്യാസം.1978-1980 കാലഘട്ടത്തില്‍ തിരുവനന്തപുരം ആര്‍ട്ട്സ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ നിന്ന് വൈദ്യുതി സാങ്കേതികവിദ്യയില്‍ ബിരുദം .ബോംബേ ഐ.ഐ.ടിയില്‍ നിന്ന് ബിരുദാനന്തര ബിരുദം.കേംബ്രിഡ്ജ് സര്‍വ്വകലാശാല, കേരള സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ ഗവേഷണപഠനം.
പാലക്കാട് എഞ്ചിനീറിങ്ങ് കോളേജില്‍ 8793 കാലഘട്ടത്തില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അച്യുത്ശങ്കര്‍ എസ്.നായര്‍ തുടര്‍ന്ന് മോഡല്‍ എഞ്ചിനീറിങ്ങ് കോളേജ്,യൂണിവേഴ്സിറ്റി ഓഫ് കൊറിയ,എല്‍.ബി.എസ്.സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി തിരുവനന്തപുരം,യൂണിവേഴ്സിറ്റി മലേഷ്യ, ഡിബി യൂണിവേഴ്സിറ്റി ജപ്പാന്,കണ്ണൂര്‍ ഗവണ്മെന്റ് എഞ്ചിനീറിങ്ങ് കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.2001 2004 കാലഘട്ടത്തില്‍ സി ഡിറ്റിന്റെ ഡയറക്ടറായിരുന്ന അച്യുത്ശങ്കര്‍ നിലവില്‍ കേരള സര്‍വ്വകലാശാല ബയോ ഇന്‍ഫോമാറ്റിക്സ് വിഭാഗം ഡയറക്ടറാണ്.
പുസ്തകങ്ങള്‍: ഗൂഗോളവല്‍ക്കരണം,ഇടിച്ചക്കപ്ലാമ്മൂടിലെ രാജകുമാരി തന്ത്രം പഠിച്ചതെങ്ങിനെ?
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
ജാവ പഠിച്ചു തുടങ്ങാം
ഇന്റര്‍നെറ്റ്
സി പ്രോഗ്രോമിംഗ്
ലിനക്സും ഫ്രീ സോഫ്റ്റ്വെയറും
സ്കൈലാബ് എ ഫ്രീ സോഫ്റ്റ്വെയര് അള്‍ട്ടര്‍നേറ്റീവ് ടു മാത്ലാബ് (2011)
കമ്പ്യൂട്ടര്‍ പരിചയവും പ്രയോഗവും
ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങള്‍
പുരസ്കാരങ്ങള്‍: കേരള സര്‍ക്കാരിന്റെ യുവ ശാസ്ത്രജ്ഞര്ക്കുള്ള പുരസ്കാരം (1991)
കേമ്പ്രിജ് ബാര്‍ക്ലേ സ്കോളര്‍ഷിപ്പ് (1991)
ഐ.എസ്.ടി.ഇ. യുടെ യുവ സാങ്കേതിക അധ്യാപകര്‍ക്കുള്ള ദേശീയ പുരസ്കാരം(1994)
Leave a Reply