കവിയും ഗാനരചയിതാവുമായിരുന്നു പി.ടി. അബ്ദുറഹ്മാന്‍. മാപ്പിള ഗാനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ജനനം 1940 മെയ് 15 ന് കോഴിക്കോട് ജില്ലയിലെ വടകരയില്‍. എ.വി. ഇബ്രാഹീമിന്റെയും പി.ടി. ആയിഷയുടേയും മകന്‍.സ്‌കൂള്‍ പഠനത്തിനു ശേഷം മലബാര്‍ മാര്‍ക്കറ്റ് കമ്മിറ്റി ഓഫീസില്‍ ജോലിനോക്കി. ആകാശവാണിക്ക് വേണ്ടി നിരവധി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. തേന്‍തുള്ളി എന്ന ചിത്രത്തില്‍ കെ. രാഘവന്‍ മാസ്റ്റര്‍ സംഗീതം നല്‍കി വി.ടി. മുരളി ആലപിച്ച പി.ടിയുടെ പ്രശസ്തഗാനമാണ് 'ഓത്തുപള്ളീലന്ന് നമ്മള്‍…' കവിതാസമാഹാരങ്ങള്‍ക്കു പുറമെ ആറ് ചലച്ചിത്രങ്ങള്‍ക്കായി പതിനേഴ് ഗാനങ്ങളും രണ്ടു ആല്‍ബങ്ങള്‍ക്കായി നാലു ഗാനങ്ങളും എഴുതി. ഭാര്യ കുഞ്ഞായിശ.

കൃതികള്‍

    നീലദര്‍പ്പണം
    രാഗമാലിക
    യാത്രികര്‍ക്ക് വെളിച്ചം
    വയനാടന്‍ തത്ത
    സുന്ദരിപ്പെണ്ണും സുറുമകണ്ണും
    ഒരു ഇന്ത്യന്‍ കവിയുടെ മനസ്സില്‍ (കവിതാസമാഹാരങ്ങള്‍)

    കറുത്തമുത്ത് (ഖണ്ഡകാവ്യം)

    തേന്‍തുള്ളി(ഓത്തുപള്ളിയിലന്നു നമ്മള്‍…)1979
    പതിനാലാം രാവ് (പെരുത്തു മൊഞ്ചുള്ളൊരുത്തി..)1979
    ഞാന്‍ കാതോര്‍ത്തിരിക്കും (മധുരിക്കും തേന്‍ കനി..)1986
    ഉല്‍പത്തി (ഇലാഹി…)1984
    കണ്ണാടിക്കൂട് 1983
    മുഹമ്മദും മുസ്തഫയും1978 (ചലച്ചിത്രഗാനങ്ങള്‍)

പുരസ്‌കാരങ്ങള്‍

    എന്‍.എന്‍. കക്കാട് പുരസ്‌കാരം
    ചങ്ങമ്പുഴ പുരസ്‌കാരം.
    കുവൈത്ത് കള്‍ച്ചറല്‍ സെന്ററിന്റെ സി.എച്ച്. അവാര്‍ഡ്
    ദുബൈ മലയാളികള്‍ നല്‍കിയ മാല അവാര്‍ഡ്