മലയാളത്തിലെ പ്രമുഖനായ കവിയും, വിവര്‍ത്തകനുമാണ് ആറ്റൂര്‍ രവിവര്‍മ്മ. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന ഗ്രാമത്തില്‍ 1930 ഡിസംബര്‍ 27 ന് കൃഷ്ണന്‍ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തില്‍ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളില്‍ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ചു. ഇപ്പോള്‍ തൃശൂരില്‍ കുടുംബസമേതം താമസിക്കുന്നു. അമേരിക്ക, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ 2002 മുതല്‍ 2007 വരെ അംഗമായിരുന്നു. 1976 മുതല്‍ 1981 വരെ കോഴിക്കോട് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയിരുന്നു.

കവിതകള്‍
    കവിത
    ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം1
    ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകള്‍ ഭാഗം2

തമിഴില്‍ നിന്നുമുള്ള വിവര്‍ത്തനങ്ങള്‍

    ജെ.ജെ ചില കുറിപ്പുകള്‍ (നോവല്‍, സുന്ദര രാമസ്വാമി)
    ഒരു പുളിമരത്തിന്റെ കഥ (നോവല്‍, സുന്ദര രാമസ്വാമി)
    രണ്ടാം യാമങ്ങളുടെ കഥ (നോവല്‍, സെല്‍മ)
    നാളെ മറ്റൊരു നാള്‍ മാത്രം (നോവല്‍, ജി.നാഗരാജന്‍ )
    പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകള്‍ )
    ഭക്തികാവ്യം (നായനാര്‍മാരുടെയും ആഴ്വാര്‍മാരുടെയും വിവര്‍ത്തനങ്ങള്‍ )

എഡിറ്റു ചെയ്ത പുസ്തകങ്ങള്‍
    പുതുമൊഴി വഴികള്‍ (യുവ കവികളുടെ കവിതകള്‍ )

പുരസ്‌കാരങ്ങള്‍
    എഴുത്തച്ഛന്‍ പുരസ്‌കാരം (2012)
    പ്രേംജി പുരസ്‌കാരം (2008)
    കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
    കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്
    ചെന്നൈ ആശാന്‍ സമിതി ഏര്‍പ്പെടുത്തിയ ആശാന്‍ പുരസ്‌കാരം
    പി.കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം
    കേരളസാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും വിവര്‍ത്തനത്തിനുള്ള     പുരസ്‌കാരങ്ങള്‍
    ഇ.കെ.ദിവാകരന്‍ പോറ്റി പുരസ്‌കാരം