ഇടപ്പള്ളി കരുണാകരമേനോന്‍
സാഹിത്യകാരനും വിവര്‍ത്തകനുമായിരുന്നു ഇടപ്പള്ളി കരുണാകരമേനോന്‍ (1905-1965). 1905ല്‍ ഇടപ്പള്ളിയില്‍ ജനിച്ചു. ഇടപ്പള്ളി, ആലുവ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സരസകവി കുട്ട്യപ്പനമ്പ്യാരില് നിന്ന് സംസ്കൃതം അഭ്യസിച്ചു. ഇടപ്പള്ളി കവികളായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള എന്നിവരുടെ സാഹിത്യ ഗുരുവാണ് കുട്ട്യപ്പനമ്പ്യാര്‍. ഇടപ്പള്ളി സാഹിത്യ സമാജത്തിന്റെ സ്ഥാപകനായ കരുണാകരമേനോന്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. നിരൂപകനും ഉപന്യാസകാരനുമായ പ്രൊഫ. എസ്.കെ. വസന്തന് ഇദ്ദേഹത്തിന്റെ മകനാണ്. 1935 ല്‍ ദസ്തസേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ആദ്യ റഷ്യന്‍ നോവലാണിത്. പച്ച മലയാള പദങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു നിഘണ്ടുവും അദ്ദേഹം തയ്യാറാക്കി.
കൃതികള്‍
മകന് (കവിതാസമാഹാരം)
ചങ്ങമ്പുഴ മാര്‍ത്താണ്ഡന്‍ (നാടകം)
പെരുമാളുടെ തേവാരി (ഖണ്ഡകാവ്യം)
ഭൂതനാഥോദ്ഭവം (ആട്ടക്കഥ)
വിവര്‍ത്തനങ്ങള്‍
കുറ്റവും ശിക്ഷയും
തൊണ്ണൂറ്റിമൂന്ന് (വിക്ടര്‍ യൂഗോ)
ഇഡിയറ്റ് (ദസ്തസേവ്സ്കി)
യുദ്ധവും സമാധാനവും (ലിയോ ടോള്‍സ്റ്റോയ്)
പച്ചപ്പയ്യിനെ പിടിക്കാന്‍
കറുത്ത തമ്പ്രാട്ടി
അനിയത്തിയുടെ വീട്
നഗരവാസിയായ ഒരു കുട്ടി
ഇളവെയ്ലിന്റെ സാന്ത്വനം(കഥാസമാഹാരം)
ഓര്‍മ്മക്കുറിപ്പ്
നീ എവിടെയാണങ്കിലും
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുര്സ്കാരം 'ദിനോസോറിന്റെ കുട്ടി' എന്ന കഥാസമാഹാരത്തിന് (1988)
പത്മരാജന് പുരസ്കാരം'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന ചെറുകഥക്ക്(1997)
നാലപ്പാടന് പുരസ്കാരം'സൂക്ഷിച്ചു വച്ച മയില്‍പീലി' എന്ന കഥക്ക്(1998)
Leave a Reply