ഇന്ദു മേനോന്‍

ജനനം: 1980 ജൂണ്‍ 13 ന് കോഴിക്കോട്

മാതാപിതാക്കള്‍: വി. സത്യവതിയും എസ്. ത്രിവിക്രമനും

സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും മലയാള സാഹിത്യത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. മൂന്നാം റാങ്കോടുകൂടി സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു എം. ഫില്‍ ലഭിച്ചു. ഇപ്പോള്‍ കോഴിക്കോട് കിര്‍ത്താഡ്‌സില്‍ ലക്ചറര്‍. കവിയും മാധ്യമ പ്രവര്‍ത്തകനും
ചലച്ചിത്രസംവിധായകനുമായ രൂപേഷ് പോളാണ് ഭര്‍ത്താവ്. ഇന്ദു മേനോന്റെ കഥകള്‍ തമിഴിലേക്കും തെലുങ്കിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികള്‍

ഒരു ലെസ്ബിയന്‍ പശു
ഹിന്ദു ഛായയുള്ള മുസ്ലീം പുരുഷന്‍
സംഘ്പരിവാര്‍
ചുംബന ശബ്ദതാരാവലി
ഭൂമിയിലെ പെണ്‍കുട്ടികള്‍ക്ക്

അവാര്‍ഡുകള്‍

മാതൃഭൂമി സാഹിത്യ പുരസ്‌കാരം
ഉറൂബ് അവാര്‍ഡ്
മലയാള ശബ്ദം അവാര്‍ഡ്
ജനപ്രിയ പുരസ്‌കാരം
അങ്കണം ഇ. പി. സുഷമ എന്‍ഡോവ്‌മെന്റ്
കേരള സാഹിത്യ അക്കാദമി
ഗീതാഹിരണ്യന്‍ പുരസ്‌കാരം