ഇന്ദുമേനോന്
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്താണ് ഇന്ദു മേനോന്‍. സംഗീതജ്ഞനായ ഉമയനല്ലൂര്‍ എസ്.വിക്രമന്‍ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ല്‍ കോഴിക്കോടു ജനിച്ചു.ചാലപ്പുറം എന്‍.എസ്.എസ്. സ്‌ക്കൂള്‍.ബി.ടി എം.എ.എം യുപി സ്‌ക്കൂള്‍,സേവാമന്ദീര്‍ പോസ്റ്റ്‌ബേസിക് സ്‌ക്കൂള്‍ രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം. ഫാറൂഖ് കോളേജില്‍ നിന്നും സയന്‍സില്‍ പ്രീഡിഗ്രി. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം. സോഷ്യോളജിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നു എം.ഫില്‍. ഇപ്പോള്‍ കോഴിക്കോട് കിര്‍ത്താഡ്‌സില്‍ ലക്ചറര്‍. 2014 ല്‍ യുവ എഴുത്തുകാര്‍ക്കുള്ള കേന്ദ്ര സാഹിത്യ പുരസ്‌കാരം ലഭിച്ചു. ഇന്ദു വള്ളിക്കാട്ട് മേനോന്‍ എന്നതാണു യഥാര്‍ത്ഥ പേര്. രൂപേഷ് പോള്‍ സംവിധാനം ചെയ്ത 'മൈ മദേഴ്‌സ് ലാപ്‌ടോപ്പ്' എന്ന മലയാളചലച്ചിത്രത്തിനു തിരക്കഥയും സംഭാഷണവും രചിച്ചു. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോള്‍ ഭര്‍ത്താവാണ്.ഗൗരി മരിയ, ആദിത്യ എന്നിവര്‍ മക്കളാണ്.
ലെസ്ബിയന്‍ പശു എന്ന ഒറ്റ സമാഹാരത്തിലൂടെ മലയാള സാഹിത്യ ചരിത്രത്തില്‍ ഇടം നേടി. ഉത്തരാധുനികതയുടെ രണ്ടാംഘട്ടം വന്നത് ലെസ്ബിയന്‍പശു എന്ന കഥയിലൂടെയാണ്.പുതിയ കഥയുടെ സങ്കീര്‍ണവും ചലനാത്മകവുമായ പ്രതലമാണ് ഇന്ദു മേനോന്റെ കഥകളില്‍ കാണുന്നത്.വലുതും ചെറുതുമായ നല്ല കലയുടെ അട്ടിമറികളിലൂടെ എഴുത്തിന്റെ സര്‍വ്വേക്കല്ലുകള്‍ ഇന്ദു മേനോന്‍ മാറ്റി കുത്തുന്നു എന്നു എന്‍.എസ്.മാധവനും, പൊട്ടിത്തെറിച്ചു നിറങ്ങളും തീയും പുകയും വാരി വിതറുന്നതാണ് ഇന്ദുവിന്റെ ഭാഷ എന്നു എം.മുകുന്ദനും രേഖപ്പെടുത്തുന്നു. 2005ഇല്‍ ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളില്‍ ഒരാളായി തിരഞ്ഞെടുത്തു. ഇന്ദു മേനോന്റെ ചില കഥകള്‍ ചലച്ചിത്രങ്ങളായി. ഇതില്‍ 2009ല്‍ പിതാവും കന്യകയും ഫ്രാന്‍സ്സിലെ കാന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. 2010ല്‍ ഇറ്റലിയിലെ റിവര്‍ ടോ റിവേര്‍ ഫെസ്ടിവലില്‍ യു കാന്റ് സ്റ്റെപ് റ്റ്വിസ് ഇന്‍ റ്റൊ ദ് സൈം രിവര്‍ എന്ന ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നേടി. 2011ല്‍ മൃഗം എന്ന ചലച്ചിത്രം കാന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ചലച്ചിത്ര വിപണിയില്‍ പ്രദര്‍ശിപ്പിച്ചു.
കൃതികള്‍:
ചെറുകഥകള്‍
2002 ഒരു ലെസ്ബിയന്‍ പശു(ഡി.സി. ബുക്‌സ് )
2005 സംഘപരിവാര്‍(ഡി.സി ബുക്‌സ് )
2009 ഹിന്ദു ചായയുള്ള മുസ്ലിം പുരുഷന്‍(ഡി.സി ബുക്‌സ് )
2011 ഇന്ദു മേനോന്റെ കഥകള്‍(ഡി.സി ബുക്‌സ് )
2011 ചുംബന ശബ്ദതാരാവലി (ഡി.സി ബുക്‌സ് )
2013 2വര്‍ഗ്ഗീയ കഥകള്‍ (പ്രോഗ്രസ് ബുക്‌സ്)
(പ്രേമ സൂത്രം പുരുഷ ലൈന്ഗികതയെ കുറിച്ചൊരു ഉപന്യാസം) (ഡി.സി ബുക്‌സ് )
വിവര്‍ത്തനം
2003 അവര്‍ ചായം തേക്കാത്ത ചവിട്ടു പടികളിലിരുന്നു ചോളം തിന്നുമ്പോള്‍(പാപ്പിയോണ്‍)
2006 അനുരാഗത്തിന്റെ പുസ്തകം..(ഒലിവ് )
2007 ഭൂമിയിലെ പെണ്‍കുട്ടികള്‍ക്ക്.(ഫാബിയന്‍ ബുക്‌സ് )
നോവല്‍
പ്രണയത്തെ കുറിച്ചൊരു വിചിത്ര പുസ്തകം
എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയ്യെ…
പുരസ്‌കാരങ്ങള്‍
2001 മാതൃഭൂമി ചെറുകഥാ അവാര്‍ഡ് (അന്ന(അ) പൂര്‍ണയുടെ പട്ടികള്‍ )
2001മലയാള ശബ്ദം അവാര്‍ഡ് (പളുങ്ക് പാവയുടെ ഏഴാം നിഴല്‍ മത്സ്യം)
2002 പൂര്‍ണ്ണ ഉറൂബ് കഥാപുരസ്‌കാരം (ദ അദര്‍ വോമണ്‍ അഥവാ ഇങ്ക് ചോദിക്കുന്ന ഊഞ്ഞാല്‍ക്കുട്ടി )
2003 ജനപ്രിയ പുരസ്‌കാരം[2](ലെസ്ബിയന്‍ പശു)
2004 ഇ.പി സുഷമ എന്‍ഡോവ്‌മെന്റ് ('യോഷിതയുറക്കങ്ങള്‍ എന്ന കഥയ്ക്ക്)
2005 കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യന്‍ പുരസ്‌കാരം (ഒരു ലെസ്ബിയന്‍ പശു എന്ന കഥയ്ക്ക്)
2007 അങ്കണം അവാര്‍ഡ് (സംഘപരിവാര്‍ )
2011എസ്.ബി.ടി അവാര്‍ഡ്(ഇന്ദു മേനോന്റെ തിരഞ്ഞെടുത്ത കഥകള്‍)
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം 2014[5]
2014 യുവ എഴുത്തുകാര്‍ക്കുള്ള കേന്ദ്ര സാഹിത്യ പുരസ്‌കാരം (ചുംബന ശബ്ദതാരാവലി )[7]
Leave a Reply