ഉഷ.ഒ. വി
ഉഷ.ഒ. വി (ഊട്ടുപുലാക്കല്‍ വേലുക്കുട്ടി ഉഷ)
ജനനം:പാലക്കാട് ജില്ലയില്‍
മാതാപിതാക്കള്‍:കമലാക്ഷിയും ഒ. വേലുക്കുട്ടിയും
ഒ. വി. വിജയന്‍ മൂത്ത സഹോദരനാണ്. ശാന്താ ഗംഗാധരന്‍ സഹോദരിയും. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ടാറ്റാ മാക്‌ഗ്രോഹില്‍ ബുക്ക് കമ്പനി, വികാസ് പബ്ലിഷിംഗ് ഹൗസ് എന്നീ പുസ്തക പ്രസാധാന ശാലകളില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ്എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍,
എഡിറ്റര്‍ (ജനറല്‍ ബുക്‌സ്) എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കോട്ടയത്ത് മഹാത്മഗാന്ധി സര്‍വ്വകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായിരുന്നു. ഇപ്പോള്‍ ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷനില്‍ അസോസിയേറ്റ് എഡിറ്റര്‍.
കൃതികള്‍
നിലംതൊടാമണ്ണ്
പുഴയൊഴുകും വഴി
ധ്യാനം
അഗ്‌നിമിത്രന്നൊരു കുറിപ്പ്
ഒറ്റച്ചുവട്
ഷാഹിദ്‌നാമ
എന്തായിരുന്നു പേര്?
അവാര്‍ഡുകള്‍
നല്ല ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്
ഏഷ്യാനെറ്റ് ലക്‌സ് അവാര്‍ഡ്
ഭരതന്‍ സ്മാരക അവാര്‍ഡ്
Leave a Reply