എഴുത്തച്ഛന് കെ.എന്‍. (കെ.എന്‍.എഴുത്തച്ഛന്)
മലയാള ഭാഷാ പണ്ഡിതനും നിരൂപകനുമായ കെ. എന്‍. എഴുത്തച്ഛന് ചെര്‍പ്പുളശ്ശേരിയിലാണ് ജനിച്ചത്. (1911 മെയ് 21 -1981 ഒക്ടോ:28). സാഹിത്യകൃതികളെ സാമൂഹിക പശ്ചാത്തലത്തില്‍ വിലയിരുത്തണമെന്ന ആശയഗതിയുടെ മുഖ്യ വക്താക്കളിലൊരാളായിരുന്നു. ശുദ്ധകലാവാദത്തോട് അദ്ദേഹം വിയോജിച്ചു. മാര്‍ക്സിസ്റ്റ് നിരൂപണ ശൈലിയെ അദ്ദേഹം പിന്തുണച്ചു.ഭാരതീയ കാവ്യ ശാസ്ത്രഗ്രന്ഥങ്ങളെ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചു. സ്കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് മദിരാശി സര്‍വ്വകലാശാലയില്‍ മലയാളവിഭാഗത്തില്‍ അദ്ധ്യാപകനായി.1981 ഒക്ടോബര്‍ 28 നു കോഴിക്കോട് സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ ചെറുകാട് പുരസ്ക്കാരം സമ്മാനിച്ച ശേഷം പ്രസംഗിക്കവേ വേദിയില്‍ വച്ച് അന്തരിച്ചു.
കൃതികള്‍
സമീക്ഷ
മുത്തും പവിഴവും
ചെറുകഥകള്‍
കഥാമാലിക
കവിതകള്‍
ഉപന്യാസങ്ങള്‍
ഇലയും വേരും
കതിര്‍ക്കുല
ഉഴുത നിലങ്ങള്‍
ഏഴിലം പാല
കിരണങ്ങള്‍
ദീപമാല
Leave a Reply