ഏഴാച്ചേരി രാമചന്ദ്രന്
കോട്ടയം ജില്ലയിലെ ഏഴാച്ചേരി ഗ്രാമത്തില്‍ ജനിച്ചു. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററായിരുന്നു. വാരാന്തപ്പതിപ്പിന്റെ ചുമതലയുമുണ്ടായിരുന്നു. കേരള സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. ഇപ്പോള്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. ചന്ദന മണീവാതില് പാതിചാരി… എന്നുതുടങ്ങുന്ന ഗാനമുള്‍പ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചു.
കൃതികള്‍
ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം
ആര്‍ദ്രസമുദ്രം
ബന്ധുരാംഗീപുരം
കേദാരഗൗരി
കാവടിച്ചിന്ത്
നീലി
കയ്യൂര്‍
ഗന്ധമാദനം
എന്നിലൂടെ
തങ്കവും തൈമാവും(ബാലകവിതകള്‍)
ജാതകം കത്തിച്ച സൂര്യന്
മഴ വരയ്ക്കുന്ന ഗുഹാചിത്രങ്ങള്‍
അമ്മവീട്ടില്‍പ്പക്ഷി(ബാലകവിതകള്‍)
ഉയരും ഞാന്‍ നാടാകെ
കാറ്റുചിക്കിയ തെളിമണലില്‍ (ഓര്‍മ്മപ്പുസ്തകം)
പുരസ്കാരം
വയലാര്‍ അവാര്‍ഡ്
മൂന്നു തവണ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്
പ്രൊഫഷണല്‍ നാടക ഗാനരചന അവാര്‍ഡ്
Leave a Reply