കുട്ടിയമ്മ. എം..ടി
ജനനം 1941 ല്‍ കോട്ടയം ചങ്ങനാശ്ശേരിയില്‍. പെണ്ണമ്മയുടെയും എം. ജെ. മാലിപ്പറമ്പലിന്റെയും മകള്‍. സെന്റ് തെരേസാസ് കോണ്‍വെന്റ് ഹൈസ്കൂള്‍, വാഴപ്പള്ളി, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി , എന്‍.എസ്. എസ്.ബി.എഡ്. ട്രെയിനിംഗ് കോളേജ്, പെരുന്ന എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു. ഹെഡ്മിസ്ട്രസായി വിരമിച്ചു. ചെറുകഥ, നോവല്‍, ലേഖനം, ഹാസ്യലേഖനം, പരിഭാഷ (ഇംഗ്ലീഷില്‍ നിന്ന്) എന്നിവ രചിച്ചിട്ടുണ്ട്.
കൃതികള്‍
എരിഞ്ഞടങ്ങുന്ന പകല്‍ (നോവല്‍), തിരുവനന്തപുരം എവര്‍ഗ്രീന്‍ ബുക്സ്
പറന്നു പറന്നു പറന്ന് (നോവല്‍) എവര്‍ഗ്രീന്‍ ബുക്സ്
സുകൃതിം (നോവല്‍)എവര്‍ഗ്രീന്‍ ബുക്സ്
നക്ഷത്രങ്ങള്‍ പറഞ്ഞ കഥ (നോവല്‍) കോട്ടയം അവന്തി പബ്ലിക്കേഷന്‍സ്
ലോഹങ്ങള്‍ കഥ പറയുന്നത് (ബാലസാഹിത്യം), മൈത്രി ബുക്സ്
ബാലസാഹിത്യം, ചിന്ത പബ്ലിക്കേഷന്‍സ്, 2010.
Leave a Reply