ഖദീജ മുംതാസ്
മലയാള എഴുത്തുകാരിയും നോവലിസ്റ്റുമാണ് ഖദീജ മുംതാസ്. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം 2010ല്‍ ബര്‍സ എന്ന നോവല്‍ നേടി. ബര്‍സ എന്ന നോവല്‍ സൗദി അറേബ്യയിലെ പ്രവാസികളായ രണ്ട് ഡോക്ടര്‍മാരുടെ അവരെ ചുറ്റിപ്പറ്റിയുള്ള മറ്റു ജീവിതങ്ങളുടെയും കഥ പറയുന്നു. 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ത്രീരോഗ വിഭാഗത്തില്‍ പ്രൊഫസറാണ്.
കൃതികള്‍
ആത്മതീര്‍ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന്
ഡോക്ടര്‍ ദൈവമല്ല (ലേഖന സമാഹാരം)
ബര്‍സ (നോവല്‍)
ആതുരം 2011 (നോവല്‍)
Leave a Reply