ചന്ദ്രശേഖര വാര്യര്‍ എം.എസ്. (എം.എസ്. ചന്ദ്രശേഖര വാര്യര്‍)
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് എം.എസ്. ചന്ദ്രശേഖര വാര്യര്‍. 1925 സെപ്റ്റംബര്‍ 4നു തൊടുപുഴയ്ക്ക് അടുത്ത് പെരുമ്പള്ളിച്ചിറയില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ നിന്ന് എം.എ ബിരുദം നേടി. വിദ്യാര്‍ത്ഥിയായിരിക്കെ കവിയും പത്രപ്രവര്‍ത്തകനുമായി. തിരുവനന്തപുരത്ത് വീരകേസരി, മലയാളി എന്നീ പത്രങ്ങളില്‍ ആറു കൊല്ലത്തോളം ജോലിചെയ്തു. 1957 മുതല്‍ കോട്ടയത്ത് കേരളധ്വനി പത്രത്തിന്റെ ചീഫ് എഡിറ്ററായി 10 കൊല്ലവും കേരളഭൂഷണം പത്രത്തിന്റെ ചീഫ് എഡിറ്ററായി 4 കൊല്ലവും പ്രവര്‍ത്തിച്ചു. 4 വര്‍ഷം മനോരാജ്യത്തിന്റെ പത്രാധിപരായിരുന്നു. സിദ്ധാര്‍ത്ഥന്‍ എന്ന തൂലികാനാമത്തില്‍ മനോരാജ്യം വാരികയില്‍ 26 വര്‍ഷം തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിന്റെ സംഗ്രൃഹീത പതിപ്പ് തയ്യാറാക്കി. രാമായണം, ഭാഗവതം, മഹാഭാരതം എന്നീ കിളിപ്പാട്ടുകള്‍ അര്‍ത്ഥവിവരണത്തോടും അവതാരികകളോടും കൂടി എഡിറ്റ് ചെയ്തു. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളുടെ സംശോധനം നിര്‍വ്വഹിച്ചു. ഡി.സി. ബുക്‌സ് എഡിറ്റര്‍ ആയി.
കൃതികള്‍
അന്തിയും വാസന്തിയും
അകലെനിന്നും വന്നവര്‍
വ്യക്തിമുദ്രകള്‍
ഭാഷയും സാഹിത്യവും
മലയാളപ്പിറവിക്കു മുന്‍പ്
ഇറ്റിറ്റുവീഴും വെളിച്ചം
അഗ്‌നിയും ജ്വാലയും
പ്രകാശരേണുക്കള്‍
സിദ്ധാര്‍ത്ഥന്റെ ചിന്താലോകം
സിദ്ധാര്‍ത്ഥന്റെ ജീവിതചിന്തകള്‍
വ്യാഖ്യാനങ്ങള്‍
ശ്രീമദ് ഭഗവദ്ഗീത
ശ്രീ മഹാഭാ!രതം
ശ്രീമഹാഭാഗവതം
ഹരിനാമകീര്‍ത്തനം
വിവര്‍ത്തനങ്ങള്‍
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍
ജഡ്ജ്‌മെന്റ്
നെഹ്രു യുഗസ്മരണകള്‍
സ്വപ്നം വിടരുന്ന പ്രഭാതം
എണ്‍പതു ദിവസം കൊണ്ടു ഭൂമിക്കുചുറ്റും
നക്‌സലേറ്റുകള്‍
Leave a Reply