ചുമ്മാര്‍ ചൂണ്ടല്‍
നാടന്‍കലാ ഗവേഷകനായിരുന്നു ഡോ. ചുമ്മാര്‍ ചൂണ്ടല്‍. രംഗകലാഗവേഷകനും ഭാഷാദ്ധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പരമ്പരാഗതകലാരൂപങ്ങളെക്കുറിച്ച് പഠിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജിലെ മലയാളവിഭാഗം തലവനായിരുന്നു. മലയാളം,സംസ്കൃതം വകുപ്പുകളുടെ അദ്ധ്യക്ഷനായാണ് പിരിഞ്ഞത്. നാടന്‍ കലകളായ മാര്‍ഗ്ഗം കളിയുടേയും ചവിട്ടുനാടകത്തിന്റെയുമെല്ലാം ഉന്നമനത്തിനായി പ്രയത്നിച്ചു. കഷ്ടപ്പെട്ട് ആ കലകള്‍ പഠിച്ചെടുത്ത് സദസ്സിനുമുന്‍പില്‍ അവതരിപ്പിച്ചു.
ചുമ്മാര്‍ ചൂണ്ടല്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍
നാടന്‍ കലാ ഗവേഷകനായ ചുമ്മാര്‍ ചൂണ്ടലിന്റെ വിദ്യാര്‍ത്ഥികളും നാടന്‍ കലാ സ്നേഹികളും ചേര്‍ന്ന് 1995 ലാണ് ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. ജന്മനാടായ തൃശൂരിലെ ചേറ്റുപുഴയിലാണ് ആസ്ഥാനം. ഡോ. ചുമ്മാര്‍ ചൂണ്ടലിന്റെ സമഗ്രമായ ജീവചരിത്രവും അനുസ്മരണ ഗ്രന്ഥവും ഡോ. ചുമ്മാര്‍ സ്മാരക ഫോക് ലോര്‍ സെന്റര്‍ തയ്യാറാക്കുന്നു. പത്രാധിപര്‍ വിന്‍സന്റ് പുത്തൂര്‍ ആണ്. ഫോക് ലോര്‍ സെന്റര്‍ ചുമ്മാര്‍ ചൂണ്ടലിനെക്കുറിച്ച് ‘നാടോടി’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിച്ചു.
Leave a Reply