ജയകുമാര്‍. കെ. (കെ. ജയകുമാര്‍)
കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കെ. ജയകുമാര്‍. കേരള സംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിരുന്നു. നിലവില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കുന്നു. പ്രശസ്ത ചലച്ചിത്ര സംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്ടോബര്‍ 6ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ 1978ല്‍ ഐ.എ.എസ്. നേടി. അസിസ്റ്റന്റ് കളക്റ്ററായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്റ്റര്‍, മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2007 വരെയുള്ള കാലത്ത് കേന്ദ്ര സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്നു. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍, സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു. 2012 ഒക്ടോബര്‍ 31 ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചു. 2012 നവംബര്‍ 1നു തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു.
മീരയാണു ഭാര്യ. മക്കള്‍: ആനന്ദ്, അശ്വതി.
കൃതികള്‍
കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകള്‍ നിര്‍വഹിച്ചു.വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 80 തില്‍ പരം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു. ഒരു ചിത്രകാരന്‍ കൂടിയായ ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍
ഏഷ്യാനെറ്റ് അവാര്‍ഡ് മികച്ച ഗാനരചയിതാവ്
ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് മികച്ച ഗാനരചയിതാവ്
മഹാകവി കുട്ടമത്ത് പുരസ്‌കാരം -അര്‍ദ്ധവൃത്തങ്ങള്‍ എന്ന കവിതയ്ക്ക്
കെ.പി.എസ്. മേനോന്‍ പുരസ്‌കാരം പൊതു ജീവിതത്തിലെ മികവിന്
കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാരം
Leave a Reply