ഡോ.സുലേഖ.എം.ടി

ജനനം:1955 ല്‍ പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത്

കുന്നന്താനം എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദുകോളേജ്, യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1977 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് എം. എ.പരീക്ഷയില്‍ ഫസ്റ്റ് റാങ്കുനേടി. 1990 ല്‍ മലയാള സാഹിത്യ നിരൂപണത്തില്‍ കേരള സര്‍വ്വകാലശാലയില്‍ നിന്ന് പി. എച്ച്. ഡി നേടി. 1978 മുതല്‍ എന്‍. എസ്. എസ്. മാനേജ്‌മെന്റിന്റെ വിവിധ കോളേജുകളില്‍ അധ്യാപികയായും പ്രഥമാധ്യാപികയായും സേവനം അനുഷ്ഠിച്ചു. കേരളാ യൂണിവേഴ്‌സിറ്റി എക്‌സാമിനേഷന്‍ കണ്‍ട്രോളറായിരിക്കെ ജോലിയില്‍ നിന്ന് വിരമിച്ചു.

കൃതികള്‍

മാരാര്‍ വിമര്‍ശനത്തിലെ ശക്തിഗോപുരം
മുണ്ടശ്ശേരി നിരൂപണത്തിലെ കലയും കാലവും