പ്രമുഖ മലയാള പത്രപ്രവര്‍ത്തകനാണ് തോമസ് ജേക്കബ്. മനോരമ പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടറാണ്. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരില്‍ 1940 ല്‍ ശങ്കരമംഗലത്ത് ടി.ഒ. ചാക്കോയുടെ മകനായാണ് ജനനം. തിരുവല്ല മാര്‍ത്തോമാ കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബ്രിട്ടണിലെ തോംസണ്‍ ഫൗണ്ടേഷന്റെ പത്രപ്രവര്‍ത്തക പരിശീലനത്തില്‍ ഒന്നാം റാങ്കും നേടി. മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്ന തോമസ് ജേക്കബ് ഇപ്പോള്‍ പത്രത്തിന്റെ വാര്‍ത്താവിഭാഗത്തിന്റെ തലവനാണ്. മനോരമയുടെ കോഴിക്കോട് പതിപ്പില്‍ ന്യൂസ് എഡിറ്ററായിരുന്നു. കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായി. മനോരമ വാരികയില്‍ എഴുതിവരുന്ന കഥക്കൂട്ട് എന്ന പ്രതിവാര പക്തി പ്രശസ്തമാണ്.

കൃതികള്‍

    കഥക്കൂട്ട്
    കഥാവശേഷര്‍
    നാട്ടുവിശേഷം (ടി.വേണുഗോപാലുമായി ചേര്‍ന്ന്)