നിയതി ആര്‍. കൃഷ്ണ

ജനനം: 1989 ല്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍

1989 ല്‍ കൊല്ലം ജില്ലയിലെ പുനലൂരില്‍ ജനിച്ചു. നഴ്‌സറി വിദ്യാര്‍ത്ഥിനിയായിരിക്കെ തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചു തുടങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ കവിതാ രചന, കഥാരചന, ഉപന്യാസരചന, അക്ഷരശ്ലോകം, പ്രസംഗം, കഥാപ്രസംഗം, അഭിനയം, നൃത്തം എന്നീ മേഖലകളിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 2002 ല്‍ ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. അതേ വര്‍ഷം സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിതാ രചനയ്ക്ക് മൂന്നാം സമ്മാനവും ലഭിച്ചു. 1997 ല്‍ മനോരമ ബാലജനസഖ്യത്തിന്റെ സര്‍ഗ്ഗോത്സവത്തില്‍ കവിയ്ക്ക് ഒന്നാം സമ്മാനം, 1998 ല്‍ അതേ മത്സരത്തില്‍ കവിതയ്ക്കും കഥയ്ക്കും ഒന്നാം സമ്മാനം നേടി. 2000 ത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ പാലശ്രീ ക്യാമ്പിലും, ഇന്ത്യന്‍ പൊയട്രി സൊസൈറ്റിയുടെ 2001 ലെ ദേശീയ കവിതാ ക്യാമ്പിലും പങ്കെടുത്തു.

കൃതികള്‍

കറുകനാമ്പുകള്‍
മാധവം
പൂക്കളുടെ രാജകുമാരി