പ്രമുഖനായ തമിഴ്, മലയാളം എഴുത്തുകാരനാണ് നീല പത്മനാഭന്‍ (ജനനം :26 ഏപ്രില്‍ 1938). ഒരു പുസ്തകം ഹിന്ദിയിലും എഴുതി. നോവലിനും വിവര്‍ത്തനത്തിനുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി.1938 ഏപ്രില്‍ 26ന് തിരുവനന്തപുരത്ത് ചെന്തിട്ടയില്‍ ജനിച്ചു. ഭൗതികശാസ്ത്രത്തിലും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിലും ബിരുദം നേടി. കെ.എസ്.ഇ.ബിയില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായി 1993ല്‍ വിരമിച്ചു. മുപ്പത്തഞ്ചോളം കൃതികള്‍ രചിച്ചു. മിക്ക കൃതികളും വിവിധ ഭാരതീയ ഭാഷകളിലും ജര്‍മ്മന്‍, റഷ്യന്‍, ഇംഗ്ലീഷ് ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തലൈമുറകള്‍, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്റെ ഏറ്റവും പ്രസിദ്ധമായ നോവലുകള്‍. 'തലൈമുറകള്‍' ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. തമിഴിലേക്ക് മൊഴി മാറ്റിയ അയ്യപ്പപണിക്കരുടെ കവിതകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010 ല്‍ ഇദ്ദേഹത്തിന്റെ പ്രമുഖ നോവല്‍ തലൈമുറൈകള്‍ എന്ന നോവല്‍ മഗിഴ്ചികള്‍ എന്ന പേരില്‍ സിനിമയാക്കപ്പെട്ടു.

കൃതികള്‍

നോവലുകള്‍

    തലൈമുറൈകള്‍ (1968)
    പള്ളികൊണ്ടപുരം (1970)
    ഫയല്‍കള്‍ (1973)
    ഉറവുഗള്‍ (1975)
    മിന്‍ ഉലഗം (1976)
    യാത്തിരൈ (1977)
    അനുഭവങ്കള്‍ (1977)
    ചമര്‍ (1977)
    നേറ്റു വന്തവന്‍ (1978)
    ഉദയ താരകൈ (1980)
    വട്ടത്തിന്‍ വെളിയേ (1980)
    ഭഗവതി ഒരു കോവില്‍ തെരു (1981)
    ബോധൈയില്‍ കരൈന്തവര്‍കള്‍ (1985)
    തീ (1985)
    മുറിവുകള്‍ (1985)
    തേരോടും വീഥി (1987)
    തീ തീ (1990) (Malayalam)
    തവം ചെയ്തവര്‍കള്‍ (1991)
    വെള്ളം (1994)
    കൂണ്ടില്‍ പക്ഷികള്‍ (1995)
    ഇലൈയുതിര്‍ കാലം (2005)

ചെറുകഥാ സമാഹാരങ്ങള്‍

    മോഹം മുപ്പതാണ്ട് (1969)
    സണ്ടയും സംബന്ധമും (1972)
    മൂന്റാവതു നാള്‍ (1974)
    ഇരണ്ടാവതു മുഖം (1978)
    നാഗമ്മാവാ (1978)
    സിറഗടികള്‍ (1978)
    കഥകള്‍ ഇരുപ്പതു (1980)
    സത്യത്തിന്‍ സന്നിധിയില്‍ (1985)
    എറുമ്പുകള്‍ (1987)
    വാനവീഥിയില്‍ (1988)
    അര്‍ക്കന്റെ കോണില്‍ (1997)
    കൂട്ടിലെ പക്ഷികള്‍ (1998)
    വേരറ്റവര്‍(2003)

പുരസ്‌കാരങ്ങള്‍

    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (വിവര്‍ത്തനം  അയ്യപ്പപണിക്കരുടെ കവിത 2003)
    കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (നോവല്‍  ഇലൈയുതിര്‍ കാലം)