പുതുശ്ശേരി രാമചന്ദ്രന്
പ്രമുഖകവിയും ഭാഷാഗവേഷകനും അദ്ധ്യാപകനുമാണ് പുതുശ്ശേരി രാമചന്ദ്രന്. മാവേലിക്കര താലൂക്കില്‍ വള്ളികുന്നം പകുതിയില്‍ 1928 സെപ്റ്റംബര്‍ 23ന് (1104 കന്നി 8) ജനനം. അച്ഛന് പോക്കാട്ടു ദാമോദരന്‍ പിള്ള. അമ്മ പുതുശ്ശേരില്‍ ജാനകി അമ്മ. വള്ളികുന്നം എസ്.എന്‍.ഡി.പി. സംസ്കൃത ഹൈസ്കൂളില്‍ നിന്ന് ശാസ്ത്രി പരീക്ഷ ജയിച്ചു. ഇംഗ്ലീഷ് ഹൈസ്കൂളില്‍ നിന്ന് ഇ.എസ്.എല്‍.സി. (1946-49), കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ഇന്റര്‍മീറ്റഡിയേറ്റ് (1949-51), യുണിവേഴ്സിറ്റി കോളേജില്‍ നിന്ന് മലയാളം ഓണേഴ്സ്, തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളം എം.എ (1956). 1970ല്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ പി.എച്ച്ഡി (കണ്ണശ്ശരാമായണഭാഷ). 1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം. തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ആക്ഷന്‍ കമ്മിറ്റി അംഗം. മാവേലിക്കര താലൂക്ക് പ്രസിഡണ്ട്(1946-48). സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്കൂളില്‍നിന്നു പുറത്താക്കി. അതേ സ്കൂളില്‍ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്തി. 1948ല്‍ സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചു. വിദ്യാര്‍ത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗം. 1950 ഡിസംബറില്‍ എസ്.എന്‍ കോളേജിലെ സമരത്തില്‍ മുന്‍പന്തിയില്‍, അറസ്റ്റ്, ജയില്‍ മര്‍ദ്ദനം, തടവുശിക്ഷ. 1953-54ല്‍ ശൂരനാട്ടു സംഭവത്തിനുശേഷം നിരോധിക്കപ്പെട്ട കമ്മൂണിസ്റ്റു പാര്‍ട്ടിയുടെ വള്ളികുന്നം ശൂരനാട് സെക്രട്ടറി. യൂനിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ഫെഡറേഷനില്‍ നേതൃത്വം. കോളേജ് മാഗസിന് എഡിറ്റര്‍. കൊല്ലം എസ്.എന്‍ കോളേജില്‍ അദ്ധ്യാപകന്, വര്‍ക്കല എസ്.എന്‍ കോളേജില്‍ പ്രൊഫസര്‍, ഇന്ത്യന്‍ ഭാഷാവിഭാഗം മേധാവി, കേരള സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ റീഡര്‍, പ്രൊഫസര്‍, ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ പ്രധാന ശില്പിയും സംഘാടകനും, ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ കേരള സ്റ്റഡീസ് ഡയറക്റ്റര്‍. സ്കൂള്‍ ജീവിതകാലത്ത് തന്നെ എഴുതിത്തുടങ്ങി. കവിതകള്‍ക്കു പുറമെ ഭാഷാപഠനപ്രബന്ധങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്.
കൃതികള്‍
കവിത
ഗ്രാമീണ ഗായകന്
ആവുന്നത്ര ഉച്ചത്തില്‍
ശക്തിപൂജ
പുതിയ കൊല്ലനും പുതിയൊരാലയും
ഈ വീട്ടില്‍ ആരുമില്ലേ
എന്റെ സ്വാതന്ത്ര്യസമര കവിതകള്‍
പുതുശ്ശേരി കവിതകള്‍
വ്യാഖ്യാനങ്ങളും സംശോഷാധിത സംസ്ക്കരണങ്ങളും
കണ്ണശ്ശരാമായണം (ബാല, യുദ്ധ, സുന്ദര, കിഷ്ക്കിന്ധാ കാണ്ഡങ്ങള്‍)1967-71
പ്രാചീന മലയാളം (75ലിഖിതങ്ങള്‍)
കേരള പാണിനീയം 1985
കേരള പാണിനീയ വിമര്‍ശം 1986
കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍
പുരസ്കാരങ്ങള്‍
മഹാകവി മൂലൂര്‍ അവാര്‍ഡ് (1998)
മഹാകവി പി.അവാര്‍ഡ് (1998)
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1999)
മഹാകവി ഉള്ളൂര്‍ അവാര്‍ഡ് (2000)
കണ്ണശ്ശ സ്മാരക അവാര്‍ഡ് (2003)
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2005)
അബുദാബി ശക്തി അവാര്‍ഡ് (2006)
എന്‍ .വി. കൃഷ്ണവാര്യര്‍ അവാര്‍ഡ് (2008)
കുമാരനാശാന് അവാര്‍ഡ് (2008)
വള്ളത്തോള്‍ പുരസ്കാരം (2008)
കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2009)
കേന്ദ്രസാഹിത്യ അക്കാദമിയുടെ 'ഭാഷാസമ്മാന്‍' (2014)
എഴുത്തച്ഛന് പുരസ്കാരം (2015)
Leave a Reply