മാനസി

ജനനം: തിരുവില്വാമല പോന്നേടത്ത് അച്ചാട്ടില്‍

മാതാപിതാക്കള്‍: പി. എ മാലതി അമ്മയും പി. ശിവരാമനും

തൃശ്ശൂര്‍ എഞ്ചിനിയറിംഗ് കേളേജില്‍ കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദ പഠനം നടത്തിയെങ്കിലും അത് പൂര്‍ത്തിയാക്കിയില്ല. 1970 മുതല്‍ ബോബെയില്‍ താമസിക്കുന്നു. കുറച്ചു വര്‍ഷമായി അവിടെ ഫ്രീലാന്‍ഡ് കോപ്പിറൈറ്റര്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകളും, ലേഖനങ്ങളും എഴുതുന്നു. പല കഥകളും ഇംഗ്ലീഷ്, മറാഠി, കന്നഡ എന്നീ ഭാഷകളില്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികള്‍

ഇടിവാളിന്റെ തേങ്ങല്‍
വെളിച്ചങ്ങളുടെ താളം
മഞ്ഞിലെ പക്ഷി
മാനസിയുടെ കഥകള്‍

അവാര്‍ഡ്

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്