പ്രമുഖ മുസ്‌ലിം പണ്ഡിതനും എഴുത്തുകാരനും ഭാഷാ പണ്ഡിതനും ഗ്രന്ഥകര്‍ത്താവുമായിരുന്നു പി.മുഹമ്മദ് മൈതീന്‍ (ജനനം:1899 മരണം: 1967 മെയ് 10). പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വദേശാഭിമാനി പത്രം ഉടമയുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അദ്ദേഹത്തിന്റെ മാതൃസഹോദനായിരുന്നു. നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റവും നടത്തി.

കൃതികള്‍

    അറബിവ്യാകരണപാഠങ്ങള്‍
    ഹൃദയത്തിന്റെ അത്ഭുതങ്ങള്‍
    1928  ഒരു താരതമ്യവിവേചനം (അഥവാ ക്രിസ്തു ഇസ്ലാം മതങ്ങളിലെ ഖഡ്ഗപ്രയോഗം) (വിവര്‍ത്തനം)
    1935  മുസ്‌ലിങ്ങളുടെ അധഃപതനവും മറ്റുള്ളവരുടെ ഉയിര്‍പ്പും (വിഖ്യാത കൃതിയുടെ മലയാള പരിഭാഷ)
    1939  ഇസ്‌ലാം മത തത്ത്വപ്രദീപം (35 അധ്യായങ്ങളിലായി ഹദീസ് വിവര്‍ത്തന സമാഹാരം)
    1948  മൂന്നുകാര്യങ്ങള്‍
    1954  പരിശുദ്ധ ഖുര്‍ആനിലെ ദുആകള്‍
    1954  സമ്പൂര്‍ണ്ണ ഖുര്‍ആന്‍ പരിഭാഷ