മോഹന്‍ ഡി.കങ്ങഴ
പരിഭാഷകളിലൂടെ പ്രശസ്തനാണ് മോഹന്‍ ഡി. കങ്ങഴ (1932-1979). യഥാര്‍ത്ഥനാമം ആര്‍. മോഹന്‍ ദാസ്. സ്വാതന്ത്ര്യ സമര സേനാനി വൈക്കം രാമന്‍പിള്ളയുടെയും കടയനിക്കാട് തയ്യില്‍ ഗൗരുക്കുട്ടിപ്പിള്ളയുടെയും മകന്‍. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ മഹാത്മജിയുടെ പ്രഭാഷണം മലയാളത്തില്‍ മൊഴിമാറ്റം നടത്തിയ ആളായിരുന്നു രാമന്‍പിള്ള. ഹിന്ദിയില്‍ ബി.എ. യും പിന്നീട്` ബി.ടി. യും പാസ്സായ മോഹന്‍ എം.എ. പഠനം പൂര്‍ത്തിയാക്കാതെ ലക്ഷദ്വീപില്‍ അദ്ധ്യാപകനായി. പിന്നീട് കങ്ങഴ, പത്തനാട്, ആലക്കോട് രാജാ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഹിന്ദി അദ്ധ്യാപകനായി.
1979 ഡിസംബര്‍ 29 ന് ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. ദുര്‍ഗാപ്രസാദ് ഖത്രി എന്ന ബംഗാളി സാഹിത്യകാരന്‍ ഹിന്ദിയിലെഴുതിയ ശാസ്ത്രീയ കുറ്റാന്വേഷണ കഥകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തിയാണ് പ്രശസ്തനായത്.
കൃതികള്‍
പരിഭാഷകള്‍
ചുവന്ന കൈപ്പത്തി
മൃത്യുകിരണം (4 ഭാഗം)
രക്തം കുടിക്കുന്ന പേന
നേഫയില്‍ നിന്നൊരു കത്ത്
കറുത്ത കാക്ക
വെളുത്ത ചെകുത്താന്‍ (4 ഭാഗം)
ഭൂതനാഥന്‍ (7 ഭാഗം)
സ്വന്തം കൃതി
വിശ്വസുന്ദരി
Leave a Reply