യൂസഫലി കേച്ചേരി
പ്രമുഖ കവിയും ഗാനരചയിതാവുമാണ് യൂസഫലി കേച്ചേരി. ജനനം 1934 മെയ് 16ന് തൃശൂര്‍ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത്. ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകന്. കേരള വര്‍മ്മ കോളേജില്‍ നിന്ന് ബി.എ. പാസായി. പിന്നീട് ബി.എല്‍ നേടി. വക്കീലായി ജോലിചെയ്തു. മൂത്ത സഹോദരന് എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാന്‍ സഹായിച്ചത്. 1954 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ യൂസഫലിയുടെ ആദ്യ കവിത 'കൃതാര്ത്ഥന് ഞാന്‍' പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതന്‍ കെ.പി. നാരായണപിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിച്ചു. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം 'സൈനബ' യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ എഴുതി. 1962ലാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടന്നത്. 'മൂടുപടം' എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങള്‍ രചിച്ചത്. 'മഴ' എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ല്‍ ദേശീയ പുരസ്കാരം ലഭിച്ചു. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തു.. 1979 ല്‍ സംവിധാനം ചെയ്ത 'നീലത്താമര' എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ). കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു. 2015 മാര്‍ച്ച് 21ന് കൊച്ചിയില്‍ അന്തരിച്ചു.
.
കൃതികള്‍
സൈനബ
സ്തന്യ ബ്രഹ്മം
ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
അഞ്ചു കന്യകകള്‍
നാദബ്രഹ്മം
അമൃത്
മുഖപടമില്ലാതെ
കേച്ചേരിപ്പുഴ
ആലില
കഥയെ പ്രേമിച്ച കവിത
ഹജ്ജിന്റെ മതേതര ദര്‍ശനം
പേരറിയാത്ത നൊമ്പരം
സംവിധാനം ചെയ്ത ചിത്രങ്ങള്‍
നീലത്താമര (1979)
വനദേവത (1976)
മരം (1972)
സംസ്കൃത ഭാഷയിലെഴുതിയ
മലയാള ചലച്ചിത്രങ്ങളിലെ ഗാനങ്ങള്‍
ജാനകീ ജാനേ 1988 ധ്വനി
കൃഷ്ണകൃപാസാഗരം 1992 സര്‍ഗം
ഗേയം ഹരിനാമധേയം 2000 മഴ
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കവനകൗതുകം അവാര്‍ഡ്
ഓടക്കുഴല്‍ അവാര്‍ഡ്
ആശാന് പ്രൈസ്
രാമാശ്രമം അവാര്‍ഡ്
ചങ്ങമ്പുഴ അവാര്‍ഡ്
നാലപ്പാടന് അവാര്‍ഡ്
വള്ളത്തോള്‍ പുരസ്കാരം 2012
Leave a Reply