പ്രമുഖ വിവര്‍ത്തന സാഹിത്യകാരനായിരുന്നു സി. രാഘവന്‍. ജനനം 1932 ഫെബ്രുവരി.

കന്നഡ, തുളു ഭാഷകളിലെ കൃതികളാണ് പ്രധാനമായും തര്‍ജമ ചെയ്തത്. കന്നടയില്‍ നിന്നു മലയാളത്തിലേക്ക് ഇരുപത്തിരണ്ടും മലയാളത്തില്‍ നിന്നു കന്നടയിലേക്കു 7ഉം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തി. എം.ടി.യുടെ രണ്ടാമൂഴം, ഭീമായണ എന്ന പേരില്‍ കന്നഡയിലേക്കും ചന്ദ്രശേഖര കമ്പാറിന്റെ സിങ്കാരവ്വ മത്തു അരമനെ എന്ന നോവല്‍ കൂലോത്തെ ചിങ്കാരമ്മ എന്ന പേരില്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി.

പുരസ്‌കാരം

കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം (ഇന്ദുലേഖ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തതിനു)
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (യു.ആര്‍. അനന്തമൂര്‍ത്തിയുടെ ദിവ്യം എന്ന നോവല്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തതിന്)