റെയ്ച്ചല്‍ തോമസ്

ജനനം:1930 ഡിസംബറില്‍ കോഴിക്കോട്

ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ. ബിരുദം. 1953 മുതല്‍ 1955 വരെ അമേരിക്കയില്‍ എക്‌സ്‌ചേഞ്ച് ടീച്ചറായിരുന്നു. അവിടെ നിന്നും മടങ്ങിയതിനുശേഷം ഏഴു വര്‍ഷം കോട്ടയം സി. എം. എസ്. കോളേജില്‍ അധ്യാപികയായി ജോലി നോക്കി. 1970 മുതല്‍ മരിക്കുന്നതുവരെ മനോരാജ്യം ആഴ്ചപ്പതിപ്പിന്റെ മുഖ്യ പത്രാധിപ. 1990 സെപ്റ്റംബര്‍ 22 ന് ദിവംഗതയായി.

കൃതികള്‍

ലോകമേ തറവാട്
അമ്മയും കുഞ്ഞും
ഒരമ്മയുടെ ഓര്‍മ്മകള്‍
അമ്മ മകള്‍ക്കയച്ച കത്തുകള്‍