2012ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മൊത്തം വിഷയങ്ങളും മലയാളത്തില്‍ എഴുതി 224-ാം റാങ്ക് നേടി. അതില്‍ത്തന്നെ ഉപന്യാസം പേപ്പറിന് ദേശീയതലത്തില്‍ ഉയര്‍ന്ന മാര്‍ക്കും ഒന്നാംസ്ഥാനവും. പ്ലസ് ടുവിന് മലയാളത്തില്‍ നൂറില്‍ നൂറുമാര്‍ക്ക് നേടി. മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ മാര്‍ ഇവാനിയോസ് കോളേജില്‍നിന്ന് രണ്ടാം റാങ്കോടെ ജയം. തുടര്‍ച്ചയായി മൂന്നുതവണ കേരള സര്‍വകലാശാല കഥാരചനയില്‍ ഒന്നാം സമ്മാനം. ലേഖനവിഭാഗത്തില്‍ രണ്ടുതവണ ഒന്നാം സമ്മാനം നേടി.
ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും ചേര്‍ന്നു നടത്തിയ 2009ലെ യുവനേതൃത്വ അന്താരാഷ്ട്ര അവാര്‍ഡ് നേടി. മൂന്നുതവണ യുവദീപം കഥാപുരസ്‌കാരം. ബാലജനസഖ്യം മുന്‍ ഭാരവാഹി. യംഗ് ജെന്‍ എന്ന എന്‍.ജി.ഒയുടെ സ്ഥാപകന്‍. വോക്ക് വിത്ത് എ സിവില്‍ സെര്‍വന്റ് ബ്രാന്‍ഡ് അംബാസഡര്‍. മുമ്പ് സിറാജ് ദിനപ്പത്രം, എസ്.ബി.ടി, ഐ.ഡി.ബി.ഐ എന്നീ ബാങ്കുകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് (ഐ.ആര്‍.എസ്) ഉദ്യോഗസ്ഥനാണ്.

കൃതികള്‍

ഗോള്‍ഡന്‍ ഫ്രോഗ് (കഥാസമാഹാരം)
പാഠം ഒന്ന് ആത്മവിശ്വാസം
സിവില്‍ സര്‍വീസ് പരീക്ഷ മലയാളത്തിലും എഴുതാം
നവമാധ്യമ പരിചയം