പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സതീഷ്ബാബു പയ്യന്നൂർ (ജനനം : 1963). പാലക്കാട്‌ ജില്ലയിലെ പത്തിരിപ്പാലയിൽ ജനിച്ചു. കാഞ്ഞങ്ങാടു് നെഹ്രു

കോളേജിലേയും തുടർന്നു് പയ്യന്നൂരിലെ കോളജ്‌ വിദ്യാഭ്യാസത്തിനുശേഷം സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി. കാസർകോട്‌ ‘ഈയാഴ്‌ച’

വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അക്കാദമി അംഗമായി

പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തിട്ടണ്ട്.

കൃതികൾ

പേരമരം
കുടമണികൾ കിലുങ്ങിയ രാവിൽ
കലികാൽ
വൃശ്ചികം വന്നു വിളിച്ചു

പുരസ്കാരങ്ങൾ

കാരൂർ പുരസ്‌കാരം (1985)
ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്കാരം (2012)