സന്ധ്യ.ബി

ജനനം: 1963 ല്‍ പാലായില്‍

മാതാപിതാക്കള്‍:കാര്‍ത്യായനി അമ്മയും ഭാരതദാസും

ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍, ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, പാലാ അല്‍ഫോന്‍സാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സുവോളജിയില്‍ ഫസ്റ്റ് ക്ലാസ്സില്‍ റാങ്കോടെ എം. എസ്സി. ബിരുദം നേടി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫസ്റ്റ്ക്ലാസ്സില്‍ പി. ജി. ഡി. ബി. എ. പാസ്സായി. ഓസ്‌ട്രേലിയയിലെ വുളോംഗ് ഗോഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹ്യൂമെന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ പരിശീലനം സിദ്ധിച്ചു. തൃശൂര്‍, കൊല്ലം ജില്ലകളില്‍ പോലീസ് സൂപ്രണ്ട്, കണ്ണൂരില്‍ ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് എന്നീ നിലകളിലും
കണ്ണൂര്‍, ഷൊര്‍ണ്ണൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ എ. എസ്. പി. യായും പ്രവര്‍ത്തിച്ചു. 1986 88 കാലത്ത് മത്സ്യഫെഡില്‍ പ്രോജക്ട് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ല്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ ചേര്‍ന്നു.

കൃതികള്‍

താരാട്ട്
ബാലവാടി
റാന്തല്‍വിളക്ക്
നീര്‍മരുതിലെ ഉപ്പന്‍
സ്ത്രീശക്തി