സീമ. ടി.എന്‍. (ടി.എന്‍. സീമ)
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ടി.എന്‍.സീമ. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപാദ്ധ്യക്ഷയുമാണ്.[ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമാണ്. പി. നാരായണന്‍ നായരുടെയും മാനസിയുടെയും മകളായി 1963 ജൂണ്‍ ഒന്നിന് തൃശൂരില്‍ ജനിച്ചു. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. തമിഴില്‍ ഡിപ്ലോമയും സാമൂഹ്യസുരക്ഷ സാര്‍വ്വജനീവമാക്കല്‍ (Diploma in Universalising Social Securtiy) എന്ന വിഷയത്തില്‍ നെതര്‍ലന്റ്‌സിലെ ഹേഗിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്ന് ഡിപ്ലോമയും എടുത്തു. 1991 മുതല്‍ 2008 വരെ കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ മലയാളം അദ്ധ്യാപികയായിരുന്നു. തുടര്‍ന്ന് ജോലി രാജി വച്ച് സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായി. 2016 ല്‍ തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും ജയിച്ചില്ല.്ത്രീശബ്ദം മാസികയുടെ പത്രാധിപരും കുടുംബശ്രീ ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
കൃതികള്‍
സ്ത്രീകളും പ്രാദേശികാസൂത്രണവും , 1997
ആഗോളവല്‍ക്കരണവും സ്ത്രീകളും, 2000
Equaltiy in Development,(എഡിറ്റ് ചെയ്തവ)2000
Gender Status Study, 2000 (എഡിറ്റ് ചെയ്തവ)
Neighbourhood Collective, 1999 എഡിറ്റ് ചെയ്തവ)
People's Plan Campaign and Women's Advancement, 2000(എഡിറ്റ് ചെയ്തവ)
ഹൃദയഗവേഷണം(കവിതാ സമാഹാരം) 2012
Leave a Reply