ചിലക്ഷേത്രങ്ങളില്‍ ആനപ്പുറത്ത് തിടമ്പേറ്റി ഊരുചുറ്റി നെല്ലുംമറ്റും വഴിപാടായി സ്വീകരിക്കുന്ന ചടങ്ങ്. പറയെടുപ്പ് എന്നും പറയും. തിടമ്പ് എഴുന്നള്ളിക്കുന്നത് ശാന്തിക്കാരനായിരിക്കും. കഴകക്കാര്‍ വിളക്കുപിടിക്കും. മിക്ക ക്ഷേത്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ ഇതുണ്ടാകും.