പ്‌ളാവില്‍ നിന്ന് അവസാനത്തെ ചക്ക പറിച്ചു താഴ്ത്തുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. ഉത്തരകേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഓരോ പ്‌ളാവില്‍ നിന്നും ആണ്ടുതോറും ചക്ക പറിച്ചുതീര്‍ക്കുമ്പോള്‍, അവസാനത്തെ ചക്ക പറിച്ചുവീഴ്ത്തലും താഴെ നില്‍ക്കുന്നവന്‍ ചരല്‍ക്കല്ലുകള്‍ വാരി മേലേ്പാട്ടെറിയും. അടുത്ത വര്‍ഷവും ധാരാളം വിളവുണ്ടാകാനാണിത്.