ചില ജാതിസമൂഹങ്ങള്‍ക്ക് സമുദായ നേത്യത്വം അനുവദിച്ചുകൊടുത്തിട്ടുള്ള പദവി. കാരണവര്‍ സ്ഥാനം പോലുള്ള ഒരു ആദരവ്. സമുദായത്തിലെ അംഗങ്ങള്‍ മാത്രമേ അങ്ങനെ വിളിക്കൂ. നായകന്‍മാര്‍, മണിയാണിമാര്‍ എന്നിവര്‍ക്കിടയില്‍ ‘അച്ചന്‍’മാരുണ്ട്. അച്ചന്‍മാര്‍ ആചാരക്കണി ചൂടിയിരിക്കും. കൈയില്‍ രണ്ടാംമുണ്ട് കാണാം. ആചാരവടിയും ആചാരക്കുറിയും കാണും.മുക്കുവന്മാര്‍ക്കിടയിലും ആചാരക്കാരായ അച്ചന്‍മാരുണ്ട്. ക്രൈസ്തവ വൈദികരെയും അച്ചന്‍ എന്നാണ് വിളിക്കുന്നത്.