ദുര്‍ദിവസങ്ങളില്‍ മരണം സംഭവിച്ചാലുള്ള ദോഷം. ഇങ്ങനെയുണ്ടാകുന്നിടത്ത് അടുത്തുതന്നെ വീണ്ടും മരണമുണ്ടാകുമെന്നാണ് വിശ്വാസം. അകനാളില്‍ മരണം സംഭവിച്ചാല്‍ ദോഷപരിഹാരം ചെയ്യും. സൂര്യന്‍ നില്‍ക്കുന്ന നക്ഷത്രം മുതല്‍ നാലു നക്ഷത്രങ്ങള്‍ അകനാളും പിന്നെ മൂന്നു നക്ഷത്രങ്ങള്‍ പുറന്നാളുമാണ്.