അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഉപയോഗിച്ചുവന്നിരുന്ന കാച്ചി ശുചീകരിച്ച ഉപ്പ്. അങ്ങാടിയില്‍ നിന്ന് വാങ്ങിയ ഉപ്പ് വെള്ളത്തില്‍ ലയിപ്പിച്ച് അഴുക്ക് നീക്കി പുളിപ്പിച്ച് കാച്ചിക്കുറുക്കിയെടുക്കുന്നതാണ് കാച്ചുപ്പ്. അവിടെ ഉപ്പ് കാച്ചിയെടുക്കാന്‍ അവകാശപ്പെട്ട വീട്ടുകാരും പ്രത്യേകസ്ഥലവുമുണ്ടായിരുന്നു.