ഓരോനാളിലും ശുഭകാര്യങ്ങള്‍ ചെയ്യാന്‍ ഉത്തമമായ സമയം. ഓരോ നക്ഷത്രത്തിനും വിഷം, ഉഷ്ണം, അമൃതം എന്നിങ്ങനെ സമയഭേദമുണ്ട്. ചോറൂണ്, പേരുവിളി, വയമ്പുകൊടുക്കല്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ അമൃതഘടികസമയത്ത് മാത്രമേ പാടുള്ളൂ. ഓരോ നക്ഷത്രവും ശരാശരി അറുപത് നാഴികയാണ്. ഓരോനക്ഷത്രത്തിലും അഞ്ചുനാഴികയാണ് അമൃതഘടികാ സമയം. ഇത് വ്യത്യസ്ത സമയങ്ങളിലായിരിക്കും ഓരോനക്ഷത്രത്തിനും.