ബ്രഹ്മണഭവനത്തോടനുബന്ധിച്ചു നിര്‍മ്മിക്കുന്ന ഉപഭവനം. മുഖ്യഭവനത്തെ തൊട്ടുകൊണ്ടുതന്നെ, വാസ്തുവിന്റെ വായുകോണിലാണ് അഞ്ചാംപുര പണിയുന്നത്. അശുദ്ധിബാധിച്ചാല്‍ അഞ്ചാംപുരയില്‍ കയറാം. സ്മാര്‍ത്തവിചാരം നിലവിലുണ്ടായിരുന്ന കാലത്ത് അടുക്കളദോഷമുണ്ടെന്നു കണ്ടാല്‍ ‘സാധന'(സംശയിക്കപ്പെടുന്ന അന്തര്‍ജ്ജന) ത്തെ അഞ്ചാംപുരയിലാണ് താമസിപ്പിച്ചിരുന്നത്. അപ്ഫന്‍ നമ്പൂതിരിമാര്‍ അന്യസമുദായങ്ങളില്‍ നിന്ന് സംബന്ധം കഴിച്ചുവന്നിരുന്ന കാലത്ത് അഞ്ചാംപുര അത്യാവശ്യമായിരുന്നു.