മലബാറിലെ മുസ്‌ളീങ്ങള്‍ക്കിടയിലുള്ള ഒരു ആചാരം. റംസാന്‍ പതിനേഴിനോ, അതിനടുത്ത ഏതെങ്കിലും നാളിലോ ആണ് ആണ്ടുനേര്‍ച്ച നടത്തുന്നത്. ബദര്‍ ദിനാഘോഷം എന്നതും ഇതാണ്. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച മുസ്‌ളീങ്ങളെ (ബദരികളെ) അനുസ്മരിച്ചുകൊണ്ടു നടത്തുന്ന ആഘോഷം.