വളരെ അപൂര്‍വമായ ഒരു ലോഹക്കണ്ണാടി. കേരളത്തില്‍ മാത്രം കാണപ്പെടുന്നു. വെള്ളോടുപോലുള്ള ചില പ്രത്യേക ലോഹങ്ങള്‍ മൂശയിലുരുക്കി വാര്‍ത്തുണ്ടാക്കുന്നത്. ഇതിന്റെ നിര്‍മ്മാണവൈദദ്ധ്യം ആറന്മുളയിലെ രണ്ടു മൂന്ന് കുടുംബക്കാര്‍ക്കുമാത്രമേ അറിയൂ. ലോകപൈതൃക പട്ടികയില്‍ വന്നിട്ടുള്ളതാണ് ഇത്.