അരയന്‍ (ശംഖന്‍), മുക്കുവന്‍, മുകയന്‍, വാലന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവരാണ് കേരളത്തിലെ ധീവരന്‍മാര്‍. അവരുടെ ആരാധനാലയമാണ് അരയന്‍കാവ്. സമുദ്രതീരങ്ങളില്‍ പലേടത്തും അരയന്‍കാവുണ്ട്. ചീര്‍മ്മ (ചീറുമ്പിയാണ്) ഈ കാവുകളിലെ മുഖ്യദേവത.