ആര്‍ദ്രാ (തിരുവാതിര) വ്രതം. വനിതകളുടെ അനുഷ്ഠാനം. ഇതൊരു ഹേമന്തോത്‌സവമാണ്. കന്യകമാര്‍ ഭര്‍തൃലാഭത്തിനും സുമംഗലികള്‍ ഭര്‍തൃസുഖം, ദീര്‍ഘായുസ്‌സ് എന്നിവയ്ക്കും വേണ്ടിയാണ് ആതിരവ്രതം അനുഷ്ഠിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇത്.