പാലക്കാടു ജില്ലയിലെ പല്ലശ്ശനയില്‍ ഓണത്തിനു പിറ്റേന്നാള്‍ നടത്താറുള്ള സമരോത്‌സവം. കച്ചകെട്ടിയ നായകന്‍മാര്‍ ‘വേട്ടയ്‌ക്കൊരു മകന്‍’ ക്ഷേത്രത്തിന്റെ സമീപം പടവിളിയോടെ അടിനടത്തുന്നു. അവിട്ടത്തല്ല് ഒരു കുടിപ്പകയുടെ കഥയാണ്. കുതിരവട്ടത്തു നായര്‍ പല്ലശ്ശന കുറൂര്‍ നമ്പിടിയെ യുദ്ധത്തില്‍ ചതിച്ചുകൊന്നതിന് പകരംചോദിച്ചതിന്റെ സ്മരണക്കാണ് ഈ തല്ല്.