‘എണ്‍മറ് കരിയാത്ത’ന്‍മാരില്‍പ്പെട്ടതാണ് ഈ ദേവതയെന്ന് ഊര്‍പ്പഴച്ചി ദൈവത്തിന്റെ ‘കുലസ്ഥാന’ത്തില്‍ പറയുന്നുണ്ട്. മുരിക്കന്‍മാരില്‍ കരിമുരിക്കന്‍, ബമ്മുരിക്കന്‍ എന്നീ രണ്ടു പേര്‍ അടങ്ങുന്നു. ലവ– കുശസങ്കല്‍പത്തിലുള്ള ദേവതകളായിട്ടാണ് അവരെ പരിഗണിച്ചു വരുന്നത്.