കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ വൈരജാതന്‍ ക്ഷേത്രം, ഉദിന്തൂര്‍ കുലോം എന്നിവിടങ്ങളില്‍ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്നുവന്ന ചടങ്ങ്. ക്ഷേത്രനടയില്‍ ഒരു ചക്ക കെട്ടിത്തൂക്കിയിരിക്കും. പാരമ്പര്യ വെളിച്ചപ്പാടായ മനിയേരിനായര്‍ വാളെടുത്ത് ആ ചക്കവെട്ടും. വെട്ടിയ ചക്ക അവിടെത്തന്നെ തൂങ്ങിനില്‍ക്കും, വീഴില്ല എന്നാണ് വിശ്വാസം.